0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 412

ആക്സിലേറ്റർ കൊടുത്ത് റൈസ് ചെയ്ത് കൊണ്ട് അനു കയറാനായി കാത്തു നിന്നു. അനു വന്നെന്റ തോളിൽ പിടിച്ചിട്ട് സീറ്റിലോട്ട് ഒരു സൈഡിലോട്ട് കാല് രണ്ടും വച്ച് കയറിയങ്ങ് ഇരുന്നു. ഒരു സൈഡിലോട്ട് ചരിഞ്ഞിരുന്ന് അവളെയും കൊണ്ട് കൊച്ചി വരെ പോകുന്നത് റിസ്ക്കാണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പിറകിലോട്ട് തലച്ചെരിച്ചു കൊണ്ട് അനൂനോട്: "അനു ചേച്ചി ഇങ്ങനെ ഇരുന്ന് പോകുന്നത് റിസ്ക്കാ സീറ്റിൽ വട്ടം കയറി ഇരിക്ക് പ്ലീസ് …"

ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നും മിണ്ടാതെ സീറ്റിൽ നിന്ന് ഊർന്ന് താഴെ ഇറങ്ങിയിട്ട് ബൈക്കിന്റെ ഫൂട് റെസ്റ്റിൽ ചവിട്ടി കയറിയിട്ട് എന്റെ തോളിൽ അമർത്തി പിടിച്ച് സീറ്റിൽ വട്ടം കയറി ഇരുന്നു. ബൈക്കിന്റ റിയർവ്യൂ മിറർ ഞാൻ അവൾക്ക് നേരെ തിരിച്ചു വച്ചപ്പോൾ കരഞ്ഞ് കാർമേഘം പോലെ മൂടിയ അവളുടെ സുന്ദരമായ മുഖം കണ്ട് എന്റെ ഉള്ളും പിടച്ചു. എങ്ങനെയെങ്കിലും അവളുടെ മുഖത്ത് ആ പഴയ ചിരി ഞാൻ തിരിച്ചു കൊണ്ടു വരുമെന്ന് ഉറപിച്ച ഞാൻ അവളോട്:

" എന്നാ നമ്മുക്ക് പോയാലോന്ന് " ചോദിച്ചതിന് മറുപടിയായി അവളൊന്നു മൂളിയതോടെ ഞാൻ അവളുമായി ബൈക്കിൽ പുറപ്പെട്ടു.

യാത്ര തുടങ്ങിയത് മുതൽ ഞങ്ങൾ പരസ്പ്പരം ഒന്നും സംസാരിച്ചിട്ടില്ല. ആകെ കേൾക്കുന്നത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും അവയുടെ ഹോണടി ശബ്ദവും പിന്നെ ബൈക്ക് ഒരൽപ്പം വേഗതയിൽ ഓടിക്കുന്നത് കൊണ്ട് ചെവിയിലേയ്ക്ക് വീശി അടിക്കുന്ന കാറ്റിന്റെ 'വൂം ...വൂം' ശബ്ദവും മാത്രമേ ഞങ്ങൾക്കിടയിൽ അകമ്പടിയായുളളൂ. ഇടക്കിടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം കാണുന്നത് കരഞ്ഞ് വീർത്തിരിക്കുന്ന അവളുടെ സുന്ദരമായ മുഖമാണ്. അത് കാണുമ്പോ എന്റെ നെഞ്ചിലൊരു വലിയ ഭാരം കയറ്റി വച്ച പോലൊരു വേദന.

ബൈക്ക് കളമശ്ശേരി HMT ജംഗ്ഷനോടുക്കറായപ്പോൾ അവളുടെ അടക്കി പിടിച്ചുള്ള തേങ്ങൽ കേട്ടതോടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കിയപ്പോൾ കാണുന്ന കാഴ്ച അനു ഷാൾ കൊണ്ട് മുഖം പൊത്തി പിടിച്ചിരുന്നു കരയുന്നതാണ്. ഞാൻ പിറകിലോട്ട് തല ചെരിച്ചിട്ട്: " അനു ചേച്ചി കരയല്ലേ ട്ടോ" ഞാനവളോട് ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് ബൈക്ക് വേഗത കുറച്ച് ഒതുക്കി

💬 Comments

View all comments