Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
മുഖം വാടി അവൾ നിലത്തേയ്ക്ക് നോക്കി നിന്നിട്ട് പറഞ്ഞു:
" ഇന്ന് നീയെന്റ കൂടെ വന്നത് കൊണ്ടാ ഞാനിപ്പോ ഒരു പോറല് പോലും പറ്റാതെ ഇങ്ങനെ നിൽക്കണത് ആ നീ എന്റെ കൂടെ വരുന്നത് എനിയ്ക്കൊരു സെക്യൂർ ഫീലാ തരുന്നത്. "
അവൾ ശബ്ദമിടറി പറഞ്ഞു.
എന്നോടുള്ള അവളുടെ വിശ്വാസവും ഞാൻ കൂടെയുള്ളപ്പോഴുള്ള അവളുടെ ധൈര്യത്തെയും കുറിച്ച് അവൾ മനസ്സ് തുറന്നപ്പോൾ എനിക്കവളെയൊന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനായിട്ട് തോന്നി. പക്ഷേ എനിക്കവളോടുള്ള പ്രണയം ഞാനിത് വരെ തുറന്ന് പറയാത്തത് കാരണം അങ്ങനെ ചെയ്യാൻ കൊതിച്ചത് എനിക്കതവിടെയൊരു വിലങ്ങ്തടിയായി തോന്നി.
" അനു ചേച്ചി ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ, ഞാൻ എല്ലാ ദിവസവും കോളെജിൽ പോകാൻ ഇറങ്ങുമ്പോ അനു ചേച്ചിയുടെ കൂടെ വരുമ്പോ കുറച്ച് നേരത്തെ ഇറങ്ങണം അതെനിക്കൊരു ബുദ്ധിമുട്ടുള്ള കാര്യമേയല്ല. ഇഷ്ടമുള്ള ആൾക്ക് വേണ്ടി ഞാനിതെങ്കിലും ഒന്ന് ചെയ്യട്ടേന്നെ" എന്റെയുള്ളിലെ അവളോടുള്ള ഇഷ്ടം ഒരു നിമിഷം ഞാനറിയാതെ തന്നെ എന്റെ നാവിൽ നിന്ന് പുറത്ത് വന്ന നിമിഷം.
അവൾ ആ പാൽ പല്ല് കാണിച്ച് എന്നെ നോക്കി ചിരിച്ചിട്ട്:
" എന്നാ ആദി നാളെ തൊട്ട് എന്റെ ബോഡി ഗാർഡ് ആയിട്ട് ചാർജ് എടുത്തോ. ആദി എന്റെ കൂടെയുണ്ടെങ്കി അവന്മാരിനിയെന്റ ഏഴയലത്ത് വരൂല. അതിനു മാത്രം അവരിന്ന് ആദീടേം ഫ്രണ്ട്സിന്റേന്നും വാങ്ങി കൂട്ടീട്ടുണ്ട്" അവള് കുലുങ്ങി ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.
അവള് നന്നായി ചിരിച്ചു കണ്ടപ്പോ തന്നെ എന്റെ മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച പോലൊരു ആശ്വാസം. കുറച്ച് നേരം ആയി ബൈക്ക് റോഡിന്റ ഓരത്ത് ഒതുക്കി നിർത്തി ഞങ്ങൾ സംസാരിക്കുന്നത് കണ്ട് തൊട്ടടുത്തുള്ള ചെറിയ വഴിക്കച്ചവടക്കാരൊക്കെ ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നത് കണ്ട് ഞാനവളോടായിട്ട് പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു." അനു ചേച്ചി നമ്മളിവിടെ അധിക നേരം നിന്നാൽ ശരിയാവൂല ദേ ആ കടക്കാരൊക്കെ നമ്മളെ തന്നെ തുറിച്ച് നോക്കുന്നുണ്ട്.
അപ്പോ ഇനിയെന്താ പ്ലാൻ?"
ഞാൻ പറഞ്ഞത് കേട്ട് അവൾ ചുറ്റിലേയ്ക്കുമൊന്ന് കണ്ണോടിച്ചിട്ട് എന്നോട് ശബ്ദം താഴ്ത്തിയിട്ട്:
" ശരിയാ ആദി അവര്
💬 Comments
View all comments