0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 415

നമ്മളെതോ ലവേഴ്സ് ആണെന്ന് വിചാരിച്ചിട്ടാ ഇങ്ങനെ തുറിച്ച് നോക്കണെ. ഓഫീസിൽ പോകാത്ത സ്ഥിതിയ്ക്ക് നമ്മുക്ക് വീട്ടിലേയ്ക്ക് തന്നെ തിരിച്ച് പോയാലോ?"

"അത് വേണോ? ഇപ്പോ വീട്ടിലേയ്ക്ക് തിരിച്ചു പോയാൽ ആന്റി ചോദിക്കുമ്പോ നമ്മുക്ക് നടന്ന കാര്യങ്ങളൊക്കെ പറയേണ്ടീം വരും. ആ സ്ഥിതിയ്ക്ക് നമ്മുക്ക് വൈകുന്നേരം വീട്ടിലോട്ട് തിരിച്ച് പോകുന്നതല്ലേ നല്ലത്?"

ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നാലോചിച്ച് നിന്നിട്ട്:
" ശരിയാ ഞാനാ കാര്യം അത്ര അങ്ങോട്ട് ആലോചിച്ചില്ലാ. വൈകുന്നേരം വരെ നമ്മളെങ്ങനെ നേരം കളയും?"
അവളൊരു എത്തും പിടിയും കിട്ടാത്ത പോലെയാണത് പറഞ്ഞത്.

" നമ്മുക്കിന്ന് ബിനാലെ കാണാൻ പോയാലോ കൊച്ചിയ്ക്ക്? അവിടെ പ്രോഗ്രാം ഇൻ ചാർജ് ഗ്രൂപ്പിൽ എന്റെയൊരു പരിചയക്കാരനുണ്ട് പിള്ളേച്ചൻ. പുള്ളിയോട് നമ്മൾ ചെല്ലുന്ന കാര്യം വിളിച്ച് പറഞ്ഞാൽ നൈസായിട്ട് കക്ഷി നമ്മുക്കുള്ള ടിക്കറ്റും ഒപ്പിച്ച് തരും പിന്നെ പരിപാടിയുടെ എല്ലാ ഭാഗത്തേയ്ക്കുമുള്ള എൻട്രിയും തരും.
ഞാനിത് ഒറ്റ ശ്വാസത്തിലാണവളോട് പറഞ്ഞത്.

ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ നോക്കി പുഞ്ചിരിച്ചിട്ട്:
" ബിനാലെ കാണാൻ പോകാൻ ഞാൻ കുറേ നാളായിട്ട് വിചാരിക്കുന്നതാ ഇപ്പോ ഇന്നിങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക് നമ്മുക്ക് പോകാന്നെ"
അവൾ എന്റെ കൂടെ വരാന്ന് സമ്മതമറിയിച്ചതോടെ ഇന്നത്തെ ദിവസം മൊത്തം അനു കൂടെയുണ്ടാകുമെന്നോർത്തപ്പോൾ മനസ്സിലൊരു കുളിര് കോരിയ പോലൊരു ഫീൽ.

അവള് ബിനാലെയ്ക്ക് കൂടെ വരാന്ന് സമ്മതറിയിച്ചതോടെ ഞാൻ ഫോണെടുത്ത് പിള്ളേച്ചനെ വിളിച്ചു.

"ഹലോ പിളേളച്ചാ എന്തെക്കെയുണ്ട് വിശേഷം?"

പിള്ളേച്ചൻ: ഡാ കള്ള കാവടി നിനക്കെന്റെ പേര് വിളിച്ചാലെന്താ നീയൊക്കെ ഈ പിള്ളേച്ചാ ന്ന് വിളിക്കണോണ്ട് ഞാനെന്റ "രാഗേഷെന്ന"
പേര് തന്നെ മറന്നു പോവ്വാ.

"ഹ .. ഹ ..ഹ ആ രാഗേഷ്ന്നുള്ള പേരിനൊരു ഗുമ്മില്ല അതല്ലേ ഞങ്ങളെല്ലാവരും നിങ്ങളെ പിള്ളേച്ചാന്ന് വിളിക്കുന്നെ."

പിള്ളേച്ചൻ: പിന്നെ എന്തൊക്കെയുണ്ടെ ഡാ മോനെ വിശേഷം. നീ ഇപ്പോ ജിമ്മിലൊന്നും പോകാറില്ലെയോ?

" ഞാനും നിയാസും അമൃതും മുടങ്ങാതെ പോകാറുണ്ട്.
നിങ്ങളെ എല്ലാരും അന്വേഷിക്കാറുണ്ട് ട്ടോ അവടെ."

പിള്ളേച്ചൻ: ഈ കോപ്പിലെ ജോലി കിട്ടിയേ പിന്നെ നാട്ടിലേയ്ക്ക് വരാൻ പറ്റണില്ല. ആട്ടെ … മോനെന്തേലും കാര്യമില്ലാതെ

💬 Comments

View all comments