Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
ചെവിയിലേയ്ക്ക് വീശി അടിക്കുന്ന കാറ്റിന്റെ 'വൂം ...വൂം' ശബ്ദവും മാത്രമേ ഞങ്ങൾക്കിടയിൽ അകമ്പടിയായുളളൂ. ഇടക്കിടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം കാണുന്നത് കരഞ്ഞ് വീർത്തിരിക്കുന്ന അവളുടെ സുന്ദരമായ മുഖമാണ്. അത് കാണുമ്പോ എന്റെ നെഞ്ചിലൊരു വലിയ ഭാരം കയറ്റി വച്ച പോലൊരു വേദന.
ബൈക്ക് കളമശ്ശേരി HMT ജംഗ്ഷനോടുക്കറായപ്പോൾ അവളുടെ അടക്കി പിടിച്ചുള്ള തേങ്ങൽ കേട്ടതോടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കിയപ്പോൾ കാണുന്ന കാഴ്ച അനു ഷാൾ കൊണ്ട് മുഖം പൊത്തി പിടിച്ചിരുന്നു കരയുന്നതാണ്. ഞാൻ പിറകിലോട്ട് തല ചെരിച്ചിട്ട്: " അനു ചേച്ചി കരയല്ലേ ട്ടോ" ഞാനവളോട് ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് ബൈക്ക് വേഗത കുറച്ച് ഒതുക്കി നിറുത്തിയതോടെ അനു എന്റെ തോളിൽ മുഖമമർത്തി പിടിച്ച് കരയാൻ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാനായി പലതും പറഞ്ഞെങ്കിലും അവൾ പിന്നേം കരച്ചിൽ തന്നെ. ഞാനെന്റെ വലത്തെ കൈ കൊണ്ട് എന്റെ തോളിൽ തല ചേർത്ത് വച്ച് കരയുന്ന അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അനൂന്റെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവളെന്റ തോളിൽ നിന്ന് മുഖമുയർത്തി കൊണ്ട്:
"ആദി, ഞാനിന്ന് ഓഫീസിൽ പോണില്ല.
എനിക്കെന്തോ മനസ്സിനൊരു സുഖമില്ല. നമ്മുക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകാം"
ഞാൻ ബൈക്കിൽ നിന്നിറങ്ങാതെ തന്നെ ബൈക്ക് സെന്റർ സ്റ്റാന്റിൽ കയറ്റി വച്ച് ചാടി ഇറങ്ങിയിട്ട് അൽപ്പം ദേഷ്യത്തിൽ അനൂനോടായി പറഞ്ഞു:
"എന്നാ അനു ചേച്ചി ഒരു കാര്യം ചെയ്യ് വീട്ടിൽ പോയിരുന്ന് കരയ്. അപ്പോ ആന്റിയും കൂട്ടിനുണ്ടാകും അനു ചേച്ചീടെ കൂടെ ഇരുന്ന് കരയാൻ."
ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ മനസ്സിലാകാത്ത
💬 Comments
View all comments