Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
എവിടെയുള്ളതാ?
എന്റെ വിക്കിയുള്ള സംസാര കേട്ട് അനു ചിരിച്ചിട്ട് ചോദിച്ചു: "ആദി നിനക്ക് മുൻപ് വിക്കലൊന്നുംണ്ടായിരുന്നില്ലാലോ ഇതെന്താപ്പോ പെട്ടെന്നിങ്ങനെയൊരു വിക്കല്?"
അവൾ പറഞ്ഞത് കേട്ട് എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചത് പോലെ തോന്നി.
"ഞാൻ ഇടറിയ സ്വരത്തോടെ അവളോട്: "ഇപ്പോ കക്ഷിയെ കാണാറുണ്ടോ?"
ഞാൻ ചോദിച്ചത് കേട്ട് അവൾ കുറച്ച് നേരം നിർത്താതെ ചിരിച്ചു എന്നിട്ടെന്റ തോളിൽ താടി ചേർത്ത് വച്ചിരുന്നിട്ട് പറയുകയാ :
" എന്റെ ആദി, പി.ജി ചെയ്തിരുന്ന സമയത്ത് ഞങ്ങളുടെ ക്ലാസ്സിൽ ഗേൾസായി ഞാനടക്കം 8 പേരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളതൊക്കെ
ബോയ്സായിരുന്നു ക്ലാസ്സിൽ. അവരെല്ലാവരുമായിട്ട് ഞാൻ നല്ല കൂട്ടായിരുന്നു. അവരെല്ലാരും എന്റെ ബോയ്ഫ്രണ്ട്സായിരുന്നു. എന്തേ അവരെ ഫ്രണ്ട്സാക്കാൻ പാടില്ലേ?"
അനു എന്നോട് ഒരു മറു ചോദ്യമെന്നോണം ചോദിച്ചു.
അവളത് പറഞ്ഞ് കേട്ടപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഞാൻ ചിരിച്ചു കൊണ്ട് തല പിറകോട്ട് വെട്ടിച്ചു കൊണ്ടവളോട് : "ഞാനുദ്ദേശിച്ചത് മറ്റേ ബോയ്ഫ്രണ്ട് ഉണ്ടോന്നാ?"
"മറ്റേ ബോയ്ഫ്രണ്ടോ? അതെന്തുവാ " ഞാൻ ചോദിച്ചതിന്റെ പൊരുൾ മനസിലാകാതെ അവൾ എന്നോട് തിരിച്ചു ചോദിച്ചു.
ഒന്നാലോച്ചിരുന്നിട്ട് അവളെന്റ പുറത്ത് വേദനിപ്പിക്കാതെ ഒന്നടിച്ചിട്ട് ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഒന്ന് പോ ആദി എനിക്കങ്ങനെ ആരോടും ഇഷ്ടൊന്നും തോന്നീട്ടില്ല.
അതൊക്കെ പോട്ടെ നിനക്ക് ഉണ്ടോ
ആ മറ്റേ ഗേൾഫ്രണ്ട്?"
ഞാൻ ചോദിച്ച അതേ സ്റ്റൈലിൽ തന്നെയവളെന്നോട് തിരിച്ചു ചോദിച്ചു.
"എവിടെന്ന്, ഞാൻ ഗേൾസിനോടങ്ങനെ മിണ്ടാറില്ല അനു"
"അതെന്താ ആദി? "
അവൾ ആകാംഷയോടെ ചോദിച്ചു.
"എനിക്കെന്താന്നറിയില്ല ഗേൾസിനോട് സംസാരിക്കാൻ നാണമാ"
ഞാൻ അൽപ്പം നാണത്തോടെ പറഞ്ഞു.
"എന്നിട്ട് നിനക്കെന്നോട് സംസാരിക്കുമ്പോ ഈ പറഞ്ഞ നാണമൊന്നും കാണാറില്ലാലോ?"
അനു എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു.
" അത് ... അത് അവരെ പോലല്ലോ
അനു " ഞാൻ വിക്കി കൊണ്ടാണവള് ചോദിച്ചതിന് മറുപടി പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചേർന്നിരുന്നിട്ട് പറഞ്ഞു:
"ഇപ്പോ ആദിയാ എന്റെ ബെസ്റ്റ് ഫ്രണ്ട്"
എന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ
💬 Comments
View all comments