0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 419

പതിയെ പിടിച്ച് കൊണ്ട് ഞാനവളോട് പറഞ്ഞു. "ഇപ്പോ അനു എന്റെ ഗേൾ ഫ്രണ്ടാട്ടോ"

ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്തിരുന്നു.

പോകുന്ന വഴിയ്ക്ക് കണ്ട ഒരു മെൻസ് വെയർ ഷോപ്പിൽ കയറി നീല ഡെനിം ഷർട്ടും ഒരു ചാര കളർ ജീൻസും വാങ്ങി, അത് സെലക്ട് ചെയ്തത് അനു തന്നെയാണ്.
അതിന്റെ ബിൽ കൊടുക്കാനായി നീങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അനു അവളുടെ ഡെബിറ്റ് കാർഡ് വച്ചാണ് ബിൽ അടച്ചത്. കടയിലെ ഡ്രസ്സിംഗ് റൂമിൽ കയറി പുതിയ ഡ്രസ്സ് എടുത്തിട്ടാണ് ഞാൻ പുറത്തിറങ്ങിയത്.

വീണ്ടും യാത്ര പുനരാംരഭിച്ച ഞങ്ങൾ
ഒരു 11 മണിയായപ്പോഴെയ്ക്കും ഞങ്ങൾ 'ബിനാലെ' എക്സിബിഷൻ നടക്കുന്ന ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിന്റ മുൻപിൽ എത്തി. അവിടെ എത്തി കഴിയുമ്പോ പിള്ളേച്ചനെ വിളിക്കാൻ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ എത്തിയ ഉടനെ കക്ഷിയെ ഫോണിൽ വിളിച്ചു. ഒരു 5 മിനിറ്റിനകം ബിനാലെയുടെ ലോഗോ ഉള്ള ടി-ഷർട് ധരിച്ച് പിള്ളേച്ചൻ പുറത്തേക്കിറങ്ങി വന്നു. എന്നെ കണ്ടതോടെ കക്ഷി "ആദീന്ന്" വിളിച്ച് ഓടി വന്നെന്നെ കെട്ടി പിടിച്ചു.

"എത്ര നാളായി പിള്ളേച്ചാ കണ്ടിട്ട്?
ജോലിയൊക്കെ എങ്ങനെയുണ്ട് ഇവിടുത്തെ?"
ഞാൻ പിളേളച്ചന്റെ കെട്ടി പിടുത്തത്തിൽ നിന്ന് മാറി നിന്നിട്ട് ചോദിച്ചു.

" ഓഫീസ് വർക്കായിരുന്നപോ കുഴപ്പൂ ലായിരുന്നു ഇവിടെ ബിനാലെ എക്സിബിഷൻ തുടങ്ങിയേ പിന്നെ നിന്ന് തിരിയാൻ നേരമില്ലാതായി. അതൊക്കെ പോട്ടെ നിന്റെ കൂടെ വന്ന ഫ്രണ്ട് എവിടെ?"

"ഇതാണ് ആള്" ഞങ്ങളുടെ സംസാരമൊക്കെ നോക്കി നിന്നിരുന്ന അനുവിന്റെ ചൂണ്ടികാണിചിട്ട് ഞാൻ പറഞ്ഞു.

അനുവിന്റെ ഭംഗി കണ്ട് മതി മറന്നു പോയ പിള്ളേച്ചൻ അവളുടെ മുഖത്തേയ്ക്ക് നോക്കി നിൽപ്പായി. പിള്ളേച്ചന്റെ നോട്ടം കണ്ട് അസ്വസ്ഥത തോന്നിയ അനു തിരിഞ്ഞ് നിന്ന് ചുറ്റിലേയ്ക്കും നോക്കാൻ തുടങ്ങിയതോടെ ഞാൻ പിള്ളേച്ചന്റെ പുറത്ത് പിച്ചി കൊണ്ട്: "ഒരു മയത്തിലൊക്കെ നോക്ക് മനുഷ്യാ നിങ്ങടെ നോട്ടം കണ്ടിട്ട് അവൾക്ക് നാണാകുന്നു" ഞാൻ പറഞ്ഞത് കേട്ട്
ഞെട്ടിയ പിള്ളേച്ചൻ അനുവിനെ നോക്കി "ഹായ്" പറഞ്ഞു.

പിള്ളേച്ചൻ "ഹായ്" പറഞ്ഞത് കേട്ട് അനുവും പിള്ളേച്ചന്റെ നേര

💬 Comments

View all comments