Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
തിരിഞ്ഞ് നിന്നിട്ടൊരു ഹായ് പറഞ്ഞു.
പിള്ളേച്ചൻ പെട്ടെന്നെന്റ കൈയ്യിൽ പിടിച്ച് വലിച്ച് നീക്കി നിർത്തിയിട്ട്:
"ഇതേതാടാ ആദി ഈ സുന്ദരി കൊച്ച്?
നിന്റെ കൂടെ പഠിക്കണതാണോ?"
മാറി നിന്നിരുന്ന അനുവിനെ നോക്കി കൊണ്ടാണ് പിള്ളേച്ചൻ എന്നോട് ചോദിച്ചത്.
"ഏയ് എന്റെ കൂടെ പഠിക്കണതൊന്നുമല്ല, എന്റെ നെയ്ബറും ഫ്രണ്ടും ഒക്കെയാണവൾ"
" ഈ കൊച്ച് എന്താ ചെയ്യുന്നേ?
പിള്ളേച്ചൻ ചോദിച്ചു
"അവള് വർക്ക് ചെയ്യാ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായിട്ട് "
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശ്ശോ എന്റെ കല്യാണത്തിന് മുൻപ് ഈ കൊച്ചിനെ കണ്ടിരുന്നെങ്കിൽ ഇതിനെ ഒന്ന് ആലോചിക്കായിരുന്നു.
ഇനീപ്പോ പറഞ്ഞിട്ട് കാര്യോല"
പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അതേ പിള്ളേച്ചാ ഓരോരുത്തരുടെ തലേൽ ആരാ എന്നുള്ളത് ദൈവം മുൻപേ എഴുതി വച്ചിട്ടുണ്ട്. പിള്ളേച്ചനു തലേൽ ദൈവം എഴുതി വച്ചത് സ്വാതി ചേച്ചിയെയാ"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"മോനെ ആദി ഞാൻ മുഖ സ്തുതി പറയണതാന്ന് വിചാരിക്കരുത് നീയും ആ കൊച്ചും തമ്മിൽ നല്ല ചേർച്ചയുണ്ട്. നീ അതിനെ വിട്ടു കളയണ്ടാ ട്ടോ"
പിള്ളേച്ചൻ എന്റെ തോളിൽ തട്ടി പറഞ്ഞു.
പിള്ളേച്ചൻ പറഞ്ഞതിന് ഞാൻ മറുപടിയായി ഒന്ന് ചിരിച്ചിട്ട് "ഉം .. നോക്കാന്നെ ഇനീം സമയമുണ്ടല്ലോ"
" അതൊക്കെ പോട്ടെ, ദേ നിങ്ങൾക്കുള്ള ടിക്കറ്റ് പിടി"
പിള്ളേച്ചൻ പോക്കറ്റിൽ നിന്ന് ടിക്കറ്റെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.
ടിക്കറ്റ് വാങ്ങിയിട്ട് ഞാൻ പിള്ളേച്ചനോട്: "താങ്ക്സ്"
"നീ എന്തിനാ ഈ നിസ്സാര കാര്യത്തിനൊക്കെ താങ്ക്സ് പറയണേ?"
പിള്ളേച്ചൻ എന്നോട് ചോദിച്ചു.
" ഞാനെ താങ്ക്സ് പറഞ്ഞത് മറ്റേ കാര്യം പറഞ്ഞതിനാ"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഉം.. ഞാൻ പറഞ്ഞത് നിനക്ക് ശരിക്കും സുഖിച്ചല്ലേ?"
പിള്ളേച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഉം..എന്നാ ഞങ്ങള് കേറട്ടെ പിള്ളേച്ചാ ഇറങ്ങാൻ നേരം വിളിക്കാം " ഞാൻ. പുള്ളിയോട് യാത്ര പറഞ്ഞ് അനൂന്റെ അടുത്തേയ്ക്ക് ചെന്നു. ഞാൻ ചെന്നപ്പോ അവൾ ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൾ കുറച്ച് നേരം കൂടി സംസാരിച്ചിട്ട് കോൾ കട്ട് ചെയ്തു.
"ഉം...എന്തായിരുന്നു
💬 Comments
View all comments