0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 421

പരിചയക്കാര് തമ്മിൽ ഇത്രേം നേരം സംസാരിച്ചത്
ഞാനിവിടെ ബോറഡിച്ച് നിൽക്കായിരുന്നു. അപ്പോഴാ എന്നെ ഓഫീസിൽ നിന്ന് വിളിച്ചത്"
അനു ചിരിച്ച് കൊണ്ട് പറഞ്ഞു.

"സോറി...അനു, പിള്ളേച്ചനെ കണ്ടിട്ട് കുറച്ചായി അങ്ങനെ സംസാരിച്ച് നിന്ന് പോയതാ, ദേ നമ്മുക്കുള്ള ടിക്കറ്റ് കിട്ടി.
നമ്മുക്ക് കേറിയാലോ അകത്തേയ്ക്ക്?"
ഞാൻ ടിക്കറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ഞങ്ങൾ രണ്ടാളും ഒരുമിച്ച് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻ വാളിലേയ്ക്ക് പ്രവേശിച്ചു. നടക്കുന്നതിനിടയിൽ അനു എന്നോട്:
"അതേ നേരത്തെ കണ്ട ചേട്ടനെ എന്താ പിള്ളേച്ചനെന്ന് വിളിക്കണെ?
കക്ഷിയുടെ പേര് അത് തന്നാണോ ?

"ശരിക്കും പേര് 'രാഗേഷ് പിള്ളയെന്നാണ്' അത് ഞങ്ങള് പരിചയക്കാര് ഇഷ്ടം കൊണ്ട് ചുരുക്കി വിളിക്കുന്നതാ പിള്ളേച്ചനെന്ന് ഞാൻ ചിരിച്ചിട്ട് പറഞ്ഞു.

" ഈ വിളി പേര് കൊള്ളാലോ" അനു ചിരിച്ചു കൊണ്ട് എന്നേ നോക്കി പറഞ്ഞു.

ഓരോരോ മുറികളിലായി ഒരുക്കിയിരിക്കുന്ന ആർട് ഇൻസ്റ്റലേഷനുകൾ ഞങ്ങൾ കയറി കാണാനും അതിന്റെയൊക്കെ പിക്ചർ എടുക്കാനും തുടങ്ങി. ചില ആർട് വർക്കുകൾ കണ്ടിട്ട് മനസ്സിലാകാത്തത് നോക്കി അനു കമന്റ് പറയുകയാ
" ഇതൊക്കെ മനസ്സിലാക്കി എടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂന്ന്" എന്നോട് പറഞ്ഞവള് ചിരിച്ചു. അവള് പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു.

ബിനാലെ നടക്കുന്ന പരിസരത്തുള്ള മരങ്ങളിലെല്ലാം തന്നെ പല തരത്തിലുള്ള ചിത്ര പണികളൊക്കെ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട് അത് കണ്ടിട്ട് അനു എന്നോട്: " വാ ആദി നമ്മുക്കതിന്റെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കാന്ന്" പറഞ്ഞ് കൊണ്ടവളെന്റ കൈയ്യിൽ പിടിച്ച് വലിച്ചോടി. അവളെന്റ കൈയ്യിൽ ചേർത്ത് പിടിച്ച് വലിച്ച് കൊണ്ടു പോകുന്നത് കണ്ട് ആളുകൾ ഞങ്ങളെതോ കാമുകി കാമുകന്മാരാണെന്ന് കരുതി ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. ആളുകൾ നോക്കുന്നത് കണ്ടിട്ടും അനൂന് ഒരു കുലുക്കവുമില്ല. എനിക്ക് ചെറുതായി നാണം തോന്നിയെങ്കിലും അവളോടുള്ള ഇഷ്ടം കാരണം ഞാൻ കൈ വിടുവിക്കാനൊന്നും പോയില്ല.
അവളുടെ ആ സന്തോഷം കണ്ട് എന്റെ മനസ്സും നിറഞ്ഞു.

ചിത്ര പണികൾ ചെയ്ത മരത്തിന്റെ മുന്നിലെത്തിയപ്പോഴെ അവളെന്റ കൈ വിട്ടുള്ളൂ. അവളെ അതിന്റെ മുൻപിൽ നിർത്തി ഞാൻ പല ആംഗിളിലായി ഫോട്ടോ എടുത്ത്

💬 Comments

View all comments