0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 422

കൊടുത്തു. അവളെന്നെ അതിന്റ മുൻപിൽ പിടിച്ച് നിർത്തിയും സിംഗിൾ ഫോട്ടോസ് എടുത്തു. അവിടെ നിന്ന് നീങ്ങാൻ തുടങ്ങിയ എന്നെ അവൾ കൈ കാട്ടി അടുത്തേക്ക് വിളിച്ചിട്ട്:

" വാ ആദി നമ്മുക്കൊരു സെൽഫി എടുക്കാംന്ന്" പറഞ്ഞ് അവളെന്നോട് ചേർന്ന് നിന്നിട്ട് എന്റെ തോളിൽ അവളുടെ വലത്തെ കൈ മടക്കി വച്ച് നിന്ന് അവളുടെ ഫോണിൽ കുറേ പിക്ചേഴ്‌സെടുത്തു. അവളങ്ങനെ അടുത്ത് നിൽക്കുമ്പോ അവളടിച്ചിരിക്കുന്ന പെർഫ്യൂമിന്റെയും വിയർപ്പിന്റെയും കൂടി കലർന്ന ഒരു പ്രത്യേക ഗന്ധം മൂക്കിലേയ്ക്ക് തുളഞ്ഞ് കയറി എന്റെ ശ്വാസഗതി ഉയരാൻ തുടങ്ങി. ഫോട്ടേയെടുത്ത് കഴിഞ്ഞപ്പോ അവളെന്നിൽ നിന്ന് വിട്ട് മാറി നിന്ന് ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കാൻ തുടങ്ങി.

അവൾ ഫോണിൽ പിക്ചേഴ്സ് നോക്കി കൊണ്ടിരുന്ന സമയം ഞാനവളുടെ മുഖത്തേയ്ക്ക് മതി മറന്ന് നിന്ന് നോക്കാൻ തുടങ്ങി.
അവളുടെ വിടർന്ന കണ്ണുകളും ചുവന്ന ചോര ചുണ്ടും ചെറിയ നീളൻ മൂക്കും നല്ല വെളുത്ത വട്ട മുഖവും ഒക്കെ നോക്കി ഞാനങ്ങനെ നിന്നു. ഞാനവളെ നോക്കി നിൽക്കുന്നത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് എന്റെ മുഖത്തേയ്ക്ക് കൈ വീശി നോക്കി എന്നിട്ടും ഞാൻ ചിന്തയിൽ നിന്ന് ഉണരാത്തത് കണ്ട് അവളെന്റ തോളിൽ നന്നായൊന്ന് പിച്ചിയപ്പോഴാണ് ഞാൻ ഞെട്ടി കൊണ്ട് ചിന്തയിൽ നിന്നുണർന്നത്.

"ആദി, ഇത്ര നേരം എവിടെയായിരുന്നു
വലിയ എന്തോ ആലോചനയിലായിരുന്നൂലോ എന്താ അത്?"
അവള് കുലുങ്ങി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു.

"ഏയ്, ഒന്നൂല" ഞാൻ ചുമലു കുലുക്കി കൊണ്ട് പറഞ്ഞു.

" അതൊന്നുമല്ല എന്തോ കാര്യമായിട്ട് ആലോചിച്ചതാ പറയ് ആദി ഞാനും കൂടെ കേൾക്കട്ടെന്നെ"
അവള് വന്നെന്റ തോളിൽ കൈ വച്ച് കൊണ്ടാണിത് ചോദിച്ചത്.

"ഇന്ന് അനു ഈ ഡ്രസ്സില് കൂടുതല് സുന്ദരിയായിട്ടുണ്ട്"
ഞാനവളെ നോക്കി പറഞ്ഞു.

അത് കേട്ടതോടെ അനൂന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു.
അവളെന്റ തോളിൽ നിന്നുള്ള കൈ എടുത്തിട്ട് എന്നെ നോക്കി പുഞ്ചിരിച്ചിട്ട്: "താങ്ക്സ് ആദി,
നമ്മുക്ക് ഇവിടെ നിന്ന് നീങ്ങിയാലോ" അവളൊരു നാണം കലർന്ന നോട്ടത്തോടെ എന്നോട് പറഞ്ഞു.

അനുവിന്റെ നാണം കലർന്ന നോട്ടം എനിക്ക് ഒരു

💬 Comments

View all comments