Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
കുളിര് കോരിയ ഫീലാണ് ഉണ്ടാക്കിയത്. ഞാനവൾ പതിയെ നടന്ന് നീങ്ങിയതിനു പിന്നാലെ തന്നെ ചെന്നു. കക്ഷി വേറെ ഇൻസ്റ്റ്ലേഷനുകൾ കാണാനായിട്ട് അവ ഒരുക്കിയിരിക്കുന്ന പഴയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. കുറച്ച് നടന്നപ്പോഴാണ് അവൾ ഞാൻ പിറകിലുണ്ടോന്ന് തിരിഞ്ഞ് നോക്കിയത് എന്നെ കണ്ടതോടെ അവൾ ചിരിച്ചിട്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി. കുറച്ച് നേരമായിട്ട് ഞങ്ങൾ തമ്മിലൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ സംസാരം മൊത്തം മിഴികൾ കൊണ്ടായിരുന്നു.
അങ്ങനെ നടന്ന് ഒരു ഇൻസ്റ്റലേഷൻ കാണാനായി ഞങ്ങളൊരു ഇരുട്ട് നിറഞ്ഞ റൂമിലെത്തി അവിടെ വലിയൊരു പ്രൊജക്ടർ വച്ച് അതിൽ 3D കാഴ്ചകളായി കടലിനടിയിലുള്ള പവിഴ പുറ്റുകളും വലിയ മീനകളെയും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു. ഞങളത് കാണാനായി അവിട്ടെ ഇട്ടിരുന്ന ഇരുപ്പിടത്തിൽ ഒരുമിച്ചിരുന്നു. കുറേ സമയം ഞങ്ങളൊന്നും മിണ്ടാതെ ഇരുന്ന് ആ കാഴ്ചകൾ കണ്ടു. കുറേ സമയമയായി അവളെന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് എനിക്കൊരു വീർപ്പ് മുട്ടൽ തോന്നിയപ്പോ അനൂന്റെ കൈയ്യിൽ തോണ്ടി കൊണ്ട് ഞാൻ ചോദിച്ചു:
" അതേ,... ഇന്ന് രാവിലെ ആ പ്രശ്നത്തിനിടക്ക് വച്ച് കണ്ട അനൂന്റെ കസിനില്ലേ അവനെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നേ?"
ഞാൻ ചോദിച്ചത് കേട്ട് അവളുടെ മുഖമൊന്ന് വാടി. അനു പെട്ടെന്ന് എഴുന്നേറ്റിട്ട് "വാ ആദി ഞാൻ പറയാം" ന്ന് പറഞ്ഞ് അവിടെ നിന്ന് നടന്നു അവളുടെ പിറകെയായി ഞാനും. നടന്ന് നീങ്ങിയ ഞങ്ങൾ ബിനാലെ നടക്കുന്ന ' ആസ്പിൻ വാളിന്റെ' പിറകു വശത്ത് കായലിനഭിമുഖമായി പ്രവർത്തിക്കുന്ന ഒരു ഔട്ട് ഡോർ റെസ്റ്റോറന്റിൽ എത്തി. അവിടെയുള്ള പുൽതകിടിയിൽ നിരത്തിയിട്ടിരിക്കുന്ന മേശയും കസേരകളിലൊന്നിൽ പോയി ഇരുന്ന ഞാനും അനുവും കായലിലേക്ക് നോക്കിയിരുന്നു. കുറച്ച് നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. വെയ്റ്റർ ഓർഡർ ചോദിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ രണ്ടാളും ചിന്തയിൽ നിന്നുണർന്നത്.
രണ്ട് കോഫി മാത്രം മതിയെന്ന് ഓർഡർ പറഞ്ഞ് ഞാൻ അയാളെ മടക്കി അയച്ചു. കോഫി കുടിച്ച് കൊണ്ടിരിക്കുന്നതിനിടെ അനു ഞാൻ ചോദിച്ചതിനുള്ള മറുപടിയായി പറഞ്ഞു തുടങ്ങി.
" രാവിലെയുണ്ടായ പ്രശ്നത്തിനിടക്ക് കണ്ടത് എന്റെ കൊചഛന്റെ മോനാ സംഗീത്, ഇവന്റെ അച്ഛനെ ആദി അറിയും നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണൻ."
💬 Comments
View all comments