0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

പറഞ്ഞു.

"എന്നിട്ട് നിനക്കെന്നോട് സംസാരിക്കുമ്പോ ഈ പറഞ്ഞ നാണമൊന്നും കാണാറില്ലാലോ?"
അനു എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു.

" അത് ... അത് അവരെ പോലല്ലോ
അനു " ഞാൻ വിക്കി കൊണ്ടാണവള് ചോദിച്ചതിന് മറുപടി പറഞ്ഞത്.

ഞാൻ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചേർന്നിരുന്നിട്ട് പറഞ്ഞു:
"ഇപ്പോ ആദിയാ എന്റെ ബെസ്റ്റ് ഫ്രണ്ട്"

എന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ പതിയെ പിടിച്ച് കൊണ്ട് ഞാനവളോട് പറഞ്ഞു. "ഇപ്പോ അനു എന്റെ ഗേൾ ഫ്രണ്ടാട്ടോ"

ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്തിരുന്നു.

പോകുന്ന വഴിയ്ക്ക് കണ്ട ഒരു മെൻസ് വെയർ ഷോപ്പിൽ കയറി നീല ഡെനിം ഷർട്ടും ഒരു ചാര കളർ ജീൻസും വാങ്ങി, അത് സെലക്ട് ചെയ്തത് അനു തന്നെയാണ്.
അതിന്റെ ബിൽ കൊടുക്കാനായി നീങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അനു അവളുടെ ഡെബിറ്റ് കാർഡ് വച്ചാണ് ബിൽ അടച്ചത്. കടയിലെ ഡ്രസ്സിംഗ് റൂമിൽ കയറി പുതിയ ഡ്രസ്സ് എടുത്തിട്ടാണ് ഞാൻ പുറത്തിറങ്ങിയത്.

വീണ്ടും യാത്ര പുനരാംരഭിച്ച ഞങ്ങൾ
ഒരു 11 മണിയായപ്പോഴെയ്ക്കും ഞങ്ങൾ 'ബിനാലെ' എക്സിബിഷൻ നടക്കുന്ന ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിന്റ മുൻപിൽ എത്തി. അവിടെ എത്തി കഴിയുമ്പോ പിള്ളേച്ചനെ വിളിക്കാൻ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ എത്തിയ ഉടനെ കക്ഷിയെ ഫോണിൽ വിളിച്ചു. ഒരു 5 മിനിറ്റിനകം ബിനാലെയുടെ ലോഗോ ഉള്ള ടി-ഷർട് ധരിച്ച് പിള്ളേച്ചൻ പുറത്തേക്കിറങ്ങി വന്നു. എന്നെ കണ്ടതോടെ കക്ഷി "ആദീന്ന്" വിളിച്ച് ഓടി

💬 Comments

View all comments