0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 402

ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഈ സംഭവം ഉണ്ടായത്. ആ പുലയാടി മോൻ എന്റെ അനൂന്റെ ഷാൾ വലിച്ചെടുത്തിട്ട് അവളെ നോക്കി തോന്ന്യാസം പറഞ്ഞാ പോയത്. അവനെ ഇടിച്ച് കൂട്ടാതെ എനിക്കിനി ഒരു മനസമാധാനവും കിട്ടില്ലാ"
ഞാൻ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ച് അവർക്ക് മാത്രം കേൾക്കാവുന്ന വിധത്തിൽ പറഞ്ഞിട്ട് വലത്തെ കൈ ചുരുട്ടി പിടിച്ച് ചുമരിൽ ഇടിച്ചു.

എന്റെ പതിവില്ലാത്ത ദേഷ്യം കണ്ട് നിയാസും അമൃതും ഒരു അമ്പരപ്പോടെ എന്നെ ഉറ്റു നോക്കി. അമൃത് എന്നെ സമാധാനാനിപ്പിക്കാനായി തോളിൽ കൈ വച്ചിട്ട്:
"നീയൊന്ന് അടങ്ങ് ആദി അവനെ നമ്മുക്ക് ഇടിച്ച് കൂട്ടാന്നേ"

"നീ എഴുന്നേറ്റെ ഇന്ന് നമ്മുക്ക് വെയ്റ്റെടുത്ത് ഹാൻഡ് എക്സർസൈസ് ചെയ്യാം"
നിയാസ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു.

ഞങ്ങൾ മൂന്നാളും ഒരുമിച്ച് നിന്ന് ഹാൻഡ് ബാറിൽ വെയ്റ്റിട്ട് എക്സർസൈസ്സ് ചെയ്യാൻ തുടങ്ങി. പതിവിലും കൂടുതൽ വെയ്റ്റിട്ടിട്ടാണ് ഞങ്ങളുടെ ഇന്നത്തെ കളി. അതിനൊരൊറ്റ കാരണമേയുള്ളൂ അനൂനെ കരിയിപ്പിച്ചവനെ ഇടിച്ച് ശരിപ്പെടുത്തുക. വെയ്റ്റ് എടുക്കുന്നതിനിടയിൽ ഞാൻ അവരോടായിട്ട് പറഞ്ഞു:
" അനൂന്റെ ഓഫീസ് ബസ് 8.45 ന് ആണ് ആലുവയിൽ വരുന്നത്.
ഞാനവളെ മുന്നിൽ സ്കൂട്ടറിൽ വിട്ടിട്ട് പിറകെ എന്റെ ബൈക്കിൽ വരാം.
നിങ്ങളതിനു മുന്നെ ആ പാർക്കിംഗ് ഏരിയയിൽ എത്തില്ലെ?"

"അതോർത്ത് നീ ടെൻഷനാവണ്ട ഞങ്ങളാ പരിസരത്ത് തന്നെ കാണും".
ഞാൻ ചോദിച്ചതിന് അമൃതാണ് മറുപടി പറഞ്ഞത്.

" അനു രാവിലെ സ്ക്കൂട്ടർ പാർക്ക് ചെയ്യണ സമയം അവനാ പരിസരത്ത് ഉണ്ടായാൽ മതിയാരുന്നു"
കൈയ്യിലുള്ള ഡംബൽ വച്ചുള്ള എക്സർസൈസിനിടെ ഞാൻ അവരോടായി പറഞ്ഞു.

"ഇന്നത്തെ ദിവസം നമ്മുടെ കൈയ്യീന്ന് ഇടി വാങ്ങാനുള്ള യോഗം അവനുണ്ടെങ്കി ഇന്നവനവിടെ കാണും"
നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ ജിമ്മിലെ എക്സർസൈസുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് കൂടി കാര്യങ്ങൾ ഒരിക്കൽ കൂടി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് വീട്ടുകളിലേയ്ക്ക് മടങ്ങിയത്.

വീട്ടിൽ എത്തി കുളിച്ച് ഭക്ഷണം കഴിച്ച ശേഷം ഇന്ന് നേരത്തെ കോളെജിൽ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയ ഞാൻ ബൈക്കുമെടുത്ത് നേരെ

💬 Comments

View all comments