Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
ഗോപലങ്കിളിന്റെ വീട്ടിലേയ്ക്ക് പോയി.
ഞാൻ ചെല്ലുമ്പോൾ അനു ഡൈനിംഗ് റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഓഫീസിൽ പോകാനായി റെഡിയായിട്ട് ആണ് അനു ഇരിക്കുന്നത്. ഒരു വയലറ്റ് കളർ അംബ്രലാ കട്ടോടു കൂടിയ ചുരിദാറാണ് അവളുടെ വേഷം.
ആ ഡ്രസ്സിൽ അവൾക്ക് കൂടുതൽ ഭംഗി തോന്നിച്ചു.
എന്നെ കണ്ടതോടെ അനു ഒരു മങ്ങിയ ചിരി ചിരിച്ചു. അവളിപ്പോഴും നല്ല ടെൻഷനിലാണെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ എനിയ്ക്ക് മനസ്സിലായി. ഞാൻ വേഗം ചെന്ന് അവളിരിക്കുന്ന കസേരയുടെ അടുത്തേയ്ക്ക് കസേര നീക്കി ഇരുന്നിട്ട് അവളോട്:
" അനു ചേച്ചി പേടിക്കണ്ട അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം."
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനുവിന്റെ മുഖത്ത് ചെറിയൊരു ആശ്വാസം ഞാൻ കണ്ടു.
" എന്നാലും എനിക്ക് പേടിയാ ആദി അവൻ ഇനീം വരുമോന്ന്"
അനു ടെൻഷൻ കലർന്ന സ്വരത്തിൽ ശബ്ദം ഇടറി പറഞ്ഞു.
"ഇന്നവനങ്ങ് വരട്ടെ അവന്റെ ചൊറിച്ചിൽ ഞാൻ തീർത്ത് കൊടുത്തേക്കാം"
ഞാൻ പല്ല് ഞെരിച്ച് പറഞ്ഞു.
എന്റെ സംസാരം കേട്ട് അടുക്കളയിലായിരുന്ന രാഗിണി ആന്റി ഡൈനിംഗ് റൂമിലെത്തി. എന്നെ കണ്ടതോടെ ആന്റിയുടെ മുഖത്ത് ഒരാശ്വാസ ഭാവം തെളിഞ്ഞു. ആന്റി വന്നെന്റ തോളിൽ കൈ വച്ചിട്ട്:
"ആദി മോൻ വന്നത് നന്നായി ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. മോൻ ഇന്നലെ ഇവളോട് പറഞ്ഞൂലേ ഇന്ന് ഓഫീസിൽ പോകുമ്പോ ബസ് കയറ്റി വിടാൻ കൂടെ ചെല്ലാന്ന്?"
"അതിന് വേണ്ടിയാ ഞാനിങ് നേരത്തെ പോന്നത്. അങ്കിള് കോയമ്പത്തൂര് പോയിരിക്ക്യാണല്ലേ ആന്റി"?
" ഏട്ടൻ.. ഇന്നലെ രാവിലെ പോയതാ ഇനി രണ്ട് ദിവസം കഴിഞ്ഞേ വരൂ. പുള്ളി വർക്ക് ചെയ്യണ കമ്പനി എന്തോ പ്രോഡക്ട് ലോഞ്ച് ചെയ്യുന്നുണ്ട് അതിന്റെ ഫംഗ്ഷന് നടക്കുന്നത് അവിടെയാ "
കഴിച്ചെഴുന്നേറ്റ അനു വേഗം പോയി കൈ കഴുകി വന്നു. തിരിച്ചു വന്നപ്പോ തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടാണ് വന്നത്. കഴുത്തിൽ ഒരു നീല ഷാൾ വട്ടം ചുറ്റിയിട്ട് തോളിൽ പിൻ ചെയ്ത് വച്ചിട്ടുണ്ട്.അവളെന്നേ നോക്കിയിട്ട്:
"എന്നാ നമ്മുക്കിറങ്ങിയാലോ ആദി?"
" വാ പോകാം"
ഞാൻ അനുവിനെ
💬 Comments
View all comments