0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 404

നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

രാഗിണി ആന്റിയോട് യാത്ര പറഞ്ഞ് ഞാനും അനുവും ഒരുമിച്ച് പുറത്തിറങ്ങി. അനു കാർ പോർച്ചിൽ അവളുടെ പച്ച യമഹാ ഫാസിനോ സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് നിന്നിട്ട് ഞാൻ ബൈക്ക് എടുത്ത് മുന്നിൽ പോകാനായി കാത്ത് നിന്നു.
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് അവളോട് എന്റെ മുൻപിൽ പോകാനായി പറഞ്ഞു. അതോടെ അവൾ സ്കൂട്ടറുമായി മുൻപിൽ പോയി തൊട്ടു പിറകിൽ ഞാനുമുണ്ട്.
അനുവും ഞാനും ഹെൽമറ്റ് വച്ചിരിക്കുന്നത് കൊണ്ട് യാത്ര തുടങ്ങിയതു മുതൽ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല. അനു സ്കൂട്ടർ നല്ല വേഗത്തിൽ ആണ് ഓടിക്കുന്നത്. അവളുടെ തൊട്ട് പിറകെ ബൈക്കിൽ ഞാനുമുണ്ട്. ടൗൺ ഏരിയ എത്താറായപ്പോൾ അനുവിന്റെ സ്കൂട്ടറിന്റെ വേഗത കുറഞ്ഞു. അനു സ്ക്കൂട്ടറിന്റെ ഇടത്തെ ഇൻഡിക്കേറ്റർ ഇട്ട് സ്ക്കൂട്ടർ റോഡിന്റെ സൈഡിലേയ്ക്ക് ഒതുക്കി. ഇത് കണ്ടതോടെ ഞാനും ബൈക്ക് സൈഡാക്കിയിട്ട് അവളുടെ അടുത്തേയ്ക്ക് നടന്നു. ഞാനടുത്തെത്തിയതോടെ അവൾ ഹെൽമറ്റ് ഊരി സ്കൂട്ടറിന്റെ മിററിൽ കൊളുത്തിയിട്ടിട്ട് എന്നെ ടെൻഷനോടെ നോക്കിയിട്ട്:

"എനിക്ക് പേടിയാവുണു ആദി അവനെന്നെ എന്തേലും ചെയ്യുമോന്ന് ഓർത്തിട്ട് എന്റെ കൈയ്യും കാലും വിറച്ചോണ്ടിരിക്ക്യാ

"ഈ ഞാൻ കൂടെയുള്ളപ്പോ അനു ചേച്ചി എന്തിനാ പേടിക്കണെ?"
സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ പിടിച്ചിരുന്ന അവളുടെ കൈയ്യിൽ ഞാനെന്റ കൈ ചേർത്ത് പിടിച്ച് അവളുടെ കണ്ണിൽ നോക്കി പ്രണയാർദ്രമായാണ് ഞാനത് പറഞ്ഞത്.

കുറച്ച് നേരം ഞാൻ അനൂന്റെ കണ്ണിൽ നോക്കി മതിമറന്നങ്ങനെ നിന്നു. അവളുടെ കൈ തണ്ടയിലെ എന്റെ പിടുത്തം മുറുകിയപ്പോ അനു പതിയെ എന്നെ വിളിച്ചു :
"ആദി, ബസ് വരുന്ന സമയമാവുണു"

അവളുടെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. അതോടെ ഞാൻ ചേർത്ത് പിടിച്ചിരുന്ന അനൂന്റെ കൈ വിട്ടിട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ വേഗം ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ ഒന്ന് റെയ്സ് ചെയ്ത് പിടിച്ചിട്ട്:

" അനു ചേച്ചി മുന്നിൽ പൊയ്ക്കോ ഞാൻ തൊട്ട് പിറകെ കൂടെ തന്നെയുണ്ടെ"
ഞാൻ പറഞ്ഞത് കേട്ടതോടെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സ്ക്കൂട്ടറുമായി മുന്നിൽ പോയി. അവളുടെ തൊട്ട്

💬 Comments

View all comments