0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 406

പിറകെ ബൈക്കിലായി ഞാനും പോയി. പാർക്കിംഗ് ഏരിയയുടെ മുന്നിൽ എത്തിയപ്പോൾ അനു സ്ക്കൂട്ടർ നിർത്തി പരിഭ്രമം കലർന്ന മുഖത്തോടെ എന്നെ വീണ്ടും നോക്കി. ഞാൻ ചെറുതായി ചിരിച്ചിട്ട് അവളോട് കയറിക്കോ ഞാൻ കൂടെ തന്നെയുണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

അനു സ്കൂട്ടറുമായി പാർക്കിംഗ് ഏരിയയിലേയ്ക്ക് കയറി. ഞാൻ ബൈക്ക് അവിടെ ഒതുക്കി വച്ചിട്ട് വേഗത്തിൽ പാർക്കിംഗിലേയ്ക്ക് നടന്നു. പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിലേയ്ക്ക് നോക്കി നിയാസാണ് വിളിക്കുന്നത്.

നിയാസ്: എടാ നിങ്ങളിതുവരെ എത്തിയില്ലേ? ഞങ്ങള് വന്നിട്ട് പത്ത് മിനിറ്റായിട്ടോ.

"ഞാൻ പാർക്കിംഗ് ഏരിയയുടെ മുന്നിലുണ്ട്. അനു സ്കൂട്ടറ് വയ്ക്കാൻ അകത്തേയ്ക്ക് കയറിയിട്ടുണ്ട്, ഞാൻ ബൈക്കിവിടെ സൈഡിൽ വച്ചിട്ട് പിറകെ നടക്കുമ്പോഴാ നിന്റെ കോൾ വന്നത്."

നിയാസ്: അനു അകത്തേയ്ക്ക് സ്കൂട്ടറുമായി വന്നെന്ന് പറഞ്ഞിട്ട് ഞങ്ങള് കണ്ടില്ലാലോ.

"കണ്ടില്ലാന്നോ?... ഇപ്പോ നിങ്ങളെവിടെയാ നിൽക്കുന്നെ?"

നിയാസ്: ഞങ്ങള് പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിൽ

"എന്റെളിയാ അവിടെയല്ലാ KSRTC ബസ്‌ സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിലോട്ട് വേഗം വാ…."

ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ട് പാർക്കിംഗിലോട്ട് നടന്നു. അവിടെ പണി തീരാതെ കാട് കേറി കിടക്കുന്ന ബിൽഡിംഗിനടുത്തായി കുറേ ബൈക്കുകൾ പാർക്ക് ചെയ്തിട്ടുണ്ട്. കൈയ്യിലെ വാച്ചിലേയ്ക്കൊന്നു പാളി നോക്കിയപ്പോ സമയം 8.30 കഴിഞ്ഞു. അവിടെയുള്ള മറ്റു കടകളൊന്നും തന്നെ തുറന്നിട്ടില്ല ഞാൻ കുറച്ച് മുന്നിലോട്ട് നടന്നപ്പോൾ കുറച്ചകലേ നിന്ന് കണ്ടത് ജീൻസും പാന്റും ധരിച്ച് നിൽക്കുന്ന ഒരുത്തനോട് അനു കൈ ചൂണ്ടി കയർത്ത് സംസാരിക്കുന്നതാണ് കണ്ടത്. സംഗതി പന്തിയല്ലാന്ന് മനസ്സിലാക്കിയ ഞാൻ ഫോണിലൂടെ നിയാസിനോട് പറഞ്ഞു.

"അളിയാ, ഇവിടെ ചെറിയ പ്രശ്നമുണ്ട് ഒന്ന് വേഗം വാ"
ഞാൻ കോൾ കട്ട് ചെയ്തിട്ട് വേഗത്തിൽ അനൂന്റെ അടുത്തേയ്ക്ക് നടന്നു. ഞാൻ നടന്നടുക്കുമ്പോൾ അനു പറയുന്നത് കേൾക്കുന്നുണ്ട്

" ദേ .. സൂക്ഷിച്ച് സംസാരിക്കണം ഞാനെങ്ങനെ ഡ്രസ്സ് ചെയ്യണമെന്നത് ഞാനാ തീരുമാനിക്കുന്നെ നീയാരാ അത് പറയാൻ"

" തന്നോട് ഷാൾ ഇടാതെ വരാനല്ലേ പറഞ്ഞുള്ളൂ അല്ലാതെ ഷഡീം ബ്രായും മാത്രമിട്ട് വരാനല്ലാലോ ഞാൻ

💬 Comments

View all comments