0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 426

കിട്ടണില്ലാന്നേ"
അനു ചെറിയൊരു നിരാശയോടെയാണിത് പറഞ്ഞത്.

"അതിനെന്താ ഇനി ഞാൻ കൊണ്ട് പോവാലോ അനൂനെ ഔട്ടിംഗിന്"
അനൂനെ നോക്കി ഞാൻ പ്രണയാർദ്രമായാണ് പറഞ്ഞത്

" ആദീടെ കൂടെ ഔട്ടിംഗിന് വരാൻ ഞാൻ എപ്പഴെ റെഡി"
അനു എന്റെ വായിൽ നിന്നത് കേൾക്കാൻ കാത്തിരുന്ന പോലെയാണത് ചിരിച്ചു കൊണ്ട് പറഞ്ഞത്.

ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടു വച്ചപ്പോൾ ഞങ്ങളത് കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടയിൽ അനൂ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞ് സംസാരിച്ചു കൊണ്ടിരുന്നു. ഞാനതൊക്കെ പുഞ്ചിരിയോടെ കേട്ടിരുന്നു. ചില കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിക്കാനും തുടങ്ങി. അങ്ങനെ ഭക്ഷണം കഴിച്ച് ഒരുമിച്ച് കൈ കഴുകി വന്ന ഞാൻ ബില്ല് കൊടുക്കാനായി കൗണ്ടറിലേയ്ക്ക് നീങ്ങിയപ്പോൾ അനു ഓടി വന്ന് പറഞ്ഞു: "ആദി ഈ ബില്ല് ഞാൻ കൊടുക്കും ഇന്നത്തെ ട്രീറ്റ് എന്റെ വക" യാന്ന് പറഞ്ഞ് കൊണ്ടവൾ ഹാൻഡ് ബാഗ് തുറന്ന് ഡെബിറ്റ് കാർഡ് കൗണ്ടറിലിരുന്ന കക്ഷിയ്ക്ക് കൊടുത്തു. നിമിഷ നേരം കൊണ്ട് ബില്ലടച്ച് പുറത്തിറങ്ങിയ ഞങ്ങൾ വീണ്ടും ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ തിരിച്ചെത്തി.

ആസ്പിൻ വാളിന്റെ പ്രവേശന കവാടം വഴി കയറി ചെല്ലുംമ്പോൾ കാണുന്നത് പിള്ളേച്ചൻ ആർക്കോ ഫോൺ ചെയ്യുന്നതാണ്. ഞങ്ങളെ കണ്ടതോടെ ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ട് പുള്ളി ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട്.
" നിങ്ങള് ഫുഡ് കഴിക്കാൻ പോയേക്കു വായിരുന്നല്ലേ?"

" ഞാൻ പോകുന്ന നേരം പിള്ളേച്ചനേയും കഴിക്കാൻ വിളിക്കാന്ന് കരുതി ഫോണിൽ രണ്ട് വട്ടം വിളിച്ച് നോക്കീര്ന്നു. അപ്പോ പിള്ളേച്ചൻ ആർക്കോ വിളിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കോൾ കണക്ടായില്ല".

"വീട്ടീന്ന് വൈഫ് വിളിച്ചോണ്ടിരിക്കായിരുന്നു. അവളാണേൽ ഫോൺ ചെയ്തു തുടങ്ങിയാലൊട്ട് നിർത്തത്തുമില്ല. അതാ നീ വിളിച്ച സമയം കോൾ കണക്ടാവാഞ്ഞെ." ആട്ടെ ... നിങ്ങളെവിടെയാ പോയി കഴിച്ചേ?" പിള്ളേച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

" ഞങ്ങള് 'ഓഷ്യൻ ബ്ലൂ' ലാണ് പോയത്. എന്നിട്ട് പിള്ളേച്ചൻ കഴിച്ചായിരുന്നോ?"

" ഞങ്ങൾ സ്റ്റാഫിന് ഇവിടെ ക്യാന്റീൻ ഉണ്ടെടാ ഞാൻ കഴിച്ചു. നല്ല ഒന്നാം തരം മീൽസ് ആയിരുന്നു ഇന്നത്തേ. പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

ഞാനും പിള്ളേച്ചനും

💬 Comments

View all comments