Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
തമ്മിലുള്ള സംസാരം നോക്കി കൊണ്ടിരുന്ന അനൂന് നേരെ തിരിഞ്ഞിട്ട് പിള്ളേച്ചൻ അവളോട് ചോദിച്ചു.
"ഹായ്, നമ്മള് തമ്മിൽ ശരിക്കും പരിചയപ്പെട്ടിട്ടില്ല എന്താ മോള്ടെ പേര്?"
പിള്ളേച്ചൻ ചോദിച്ചത് കേട്ട് അവൾ എന്റെ അടുത്തേയ്ക്ക് കയറി നിന്നിട്ട്
"ഹായ്, ഞാൻ അനുരാധ. വീട് ആദീടെ വീടിന്റെ ഒപ്പോസിറ്റ് തന്നാ"
അവള് ചെറുതായി പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.
" ഞാൻ ' രാഗേഷ് പിള്ള' ഇവൻമാരൊക്കെയെന്നെ പിള്ളേച്ചാന്നാ വിളിക്കുന്നെ. പിള്ളേച്ചൻ കുലുങ്ങി ചിരിച്ചു കൊണ്ട് അനൂന് നേരെ ഷേക്ക് ഹാൻഡ് കൊടുക്കാനായി കൈ നീട്ടി.
പിള്ളേച്ചൻ ഷേക്ക് ഹാൻഡ് കൊടുക്കാനായി നീട്ടിയ കൈയിൽ അനു കൈ ചേർത്തിട്ട് ചിരിച്ചിട്ട് പറഞ്ഞു. " ആദി പറഞ്ഞു പിള്ളേച്ചനെ കുറിച്ച്"
"അനുരാധ ഇൻഫോ പാർക്കിലാ വർക്ക് ചെയ്യുന്നതല്ലേ?"
പിള്ളേച്ചൻ അവളോട് ചോദിച്ചു.
" ഞാൻ സോഫ്ടെക്കിലാ വർക്ക് ചെയ്യുന്നെ"
അനു പിള്ളേച്ചന് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ചേർത്ത് പിടിച്ചിരുന്ന കൈ പിൻവലിച്ചിട്ട് പറഞ്ഞു.
" ഇത്തവണത്തെ നമ്മുടെ ബിനാലെ ഇൻസ്റ്റലേഷനുകൾ ഒക്കെ കൊള്ളാമോ?
പിള്ളേച്ചൻ അവളോട് ചോദിച്ചു.
ഞാനത് കേട്ട് ഇടയിൽ കയറി പിള്ളേച്ചനോട് ചിരിച്ചു കൊണ്ട് പറഞ്ഞു:
"എന്റെ പിള്ളേച്ചാ ചില ഇൻസ്റ്റ്ലേഷൻ കണ്ടിട്ട് അനു പറഞ്ഞതെന്താന്നറിയോ
അതൊക്കെ മനസ്സിലാക്കിയെടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂ സാധരണക്കാർക്കൊന്നും ഇത് കണ്ടാ മനസ്സിലാവില്ലാവുലാന്നാ പറഞ്ഞെ"
ഞാൻ പറഞ്ഞത് കേട്ട് പിള്ളേച്ചൻ ഉറക്കെ നിന്ന് ചിരിക്കാൻ തുടങ്ങി കൂടെ ഞാനും. ഞാൻ പിള്ളേച്ചനോട് പറഞ്ഞത് കേട്ട് ആകെ വിളറിയ അനു എന്റെ പിറകിൽ മറഞ്ഞ് നിന്ന് എന്റെ തോളിൽ തല ചേർത്ത് വച്ചിട്ടെന്നെ പിച്ചി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു: "ആ പുള്ളീടെ മുൻപിൽ എന്നെ നാണം കെടുത്തീപ്പോ നിനക്ക് സമാധാനമായല്ലോ, ഞാൻ ഇനി മിണ്ടില്ലാ ആദീയോട്" അവള് പിണക്കം നടിച്ചു കൊണ്ടെന്നോട് പറഞ്ഞു.
കൊച്ചു കുട്ടിയെ പോലെ എന്റെ പിറകിൽ പിണങ്ങി നിൽക്കുന്ന അനൂന് നേരെ ഞാൻ തല തിരിച്ചിട്ട് പതിയെ പറഞ്ഞു: "അനു കുട്ടി ഞാനൊരു തമാശ പറഞ്ഞതല്ലേ പിള്ളേച്ചൻ നമ്മുടെ സ്വന്തമാളാ ഇതൊന്നും കേട്ടെന്ന് കരുതി ഒരു പ്രശ്നോമില്ലാന്നെ" ഞാൻ മറഞ്ഞ്
💬 Comments
View all comments