Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
നോക്കുന്നത് കണ്ടിട്ടും അനൂന് ഒരു കുലുക്കവുമില്ല. എനിക്ക് ചെറുതായി നാണം തോന്നിയെങ്കിലും അവളോടുള്ള ഇഷ്ടം കാരണം ഞാൻ കൈ വിടുവിക്കാനൊന്നും പോയില്ല.
അവളുടെ ആ സന്തോഷം കണ്ട് എന്റെ മനസ്സും നിറഞ്ഞു.
ചിത്ര പണികൾ ചെയ്ത മരത്തിന്റെ മുന്നിലെത്തിയപ്പോഴെ അവളെന്റ കൈ വിട്ടുള്ളൂ. അവളെ അതിന്റെ മുൻപിൽ നിർത്തി ഞാൻ പല ആംഗിളിലായി ഫോട്ടോ എടുത്ത് കൊടുത്തു. അവളെന്നെ അതിന്റ മുൻപിൽ പിടിച്ച് നിർത്തിയും സിംഗിൾ ഫോട്ടോസ് എടുത്തു. അവിടെ നിന്ന് നീങ്ങാൻ തുടങ്ങിയ എന്നെ അവൾ കൈ കാട്ടി അടുത്തേക്ക് വിളിച്ചിട്ട്:
" വാ ആദി നമ്മുക്കൊരു സെൽഫി എടുക്കാംന്ന്" പറഞ്ഞ് അവളെന്നോട് ചേർന്ന് നിന്നിട്ട് എന്റെ തോളിൽ അവളുടെ വലത്തെ കൈ മടക്കി വച്ച് നിന്ന് അവളുടെ ഫോണിൽ കുറേ പിക്ചേഴ്സെടുത്തു. അവളങ്ങനെ അടുത്ത് നിൽക്കുമ്പോ അവളടിച്ചിരിക്കുന്ന പെർഫ്യൂമിന്റെയും വിയർപ്പിന്റെയും കൂടി കലർന്ന ഒരു പ്രത്യേക ഗന്ധം മൂക്കിലേയ്ക്ക് തുളഞ്ഞ് കയറി എന്റെ ശ്വാസഗതി ഉയരാൻ തുടങ്ങി. ഫോട്ടേയെടുത്ത് കഴിഞ്ഞപ്പോ അവളെന്നിൽ നിന്ന് വിട്ട് മാറി നിന്ന് ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കാൻ തുടങ്ങി.
അവൾ ഫോണിൽ പിക്ചേഴ്സ് നോക്കി കൊണ്ടിരുന്ന സമയം ഞാനവളുടെ മുഖത്തേയ്ക്ക് മതി മറന്ന് നിന്ന് നോക്കാൻ തുടങ്ങി.
അവളുടെ വിടർന്ന കണ്ണുകളും ചുവന്ന ചോര ചുണ്ടും ചെറിയ നീളൻ മൂക്കും നല്ല വെളുത്ത വട്ട മുഖവും ഒക്കെ നോക്കി ഞാനങ്ങനെ നിന്നു. ഞാനവളെ നോക്കി നിൽക്കുന്നത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് എന്റെ മുഖത്തേയ്ക്ക് കൈ വീശി നോക്കി എന്നിട്ടും ഞാൻ ചിന്തയിൽ നിന്ന് ഉണരാത്തത് കണ്ട് അവളെന്റ
💬 Comments
View all comments