0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 429

ആ അടിയായിരിക്കും" ഞാനത് പറഞ്ഞ് ചിരിച്ചതോടെ അനു വന്നെന്റ അടുത്തേക്ക് നീങ്ങി നിന്നിട്ട് എന്റെ കൈ തണ്ടയിൽ നല്ലൊരു പിച്ച് തന്നിട്ട്:
"അത് പിന്നെ അവൻ പറഞ്ഞ തോന്ന്യാസം കേട്ടിട്ട് മിണ്ടാതെ നിക്കാൻ പറ്റോ?"
അനു എന്നെ നോക്കി ഗമയിൽ പറഞ്ഞു.

ഞാനവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് അനൂനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു:
"അപ്പോ ഇന്നലെ അവൻ തോന്ന്യാസം പറഞ്ഞപ്പോ ഇന്ന് അവന് കൊടുത്ത പോലെ ഒരെണ്ണം കൊടുക്കാൻ മേലായിരുന്നോ? വെറുതെ എന്തിനാ ഇന്നലെ വീട്ടിൽ കിടന്ന് മോങ്ങിയെ?"
ഞാൻ ചോദിച്ചത് കേട്ട് ഉത്തരം മുട്ടിയ അനു വിക്കി കൊണ്ട് എന്നോട്:
" അതേ … അതിന്നലെ എനിക്ക് ധൈര്യോണ്ടായില്ല അതാ" അവളെന്നെ നോക്കി ജാള്യതയോടെ പറഞ്ഞു.

"ഇന്നിപ്പോ അവനെ അടിച്ച സമയത്ത് ധൈര്യം എവിടെന്നാ കിട്ടിയേ?"
ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.

" അത് ... അത് ആദി കൂടെ വന്ന ദൈര്യത്തിലാ ഞാനടിച്ചേ"
അനു എന്നെയൊരു കള്ള നോട്ടം നോക്കി കൊണ്ടാണത് പറഞ്ഞത്.

ഞാൻ കൂടെയുണ്ടായ ധൈര്യത്തിലാണ് അവളോട് മോശമായി സംസാരിച്ചവനെ അവൾ അടിച്ചതെന്ന് കേട്ടപ്പോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാലും ഞാനത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു:
"ഉവ്വ ... വേ"

ബിനാലെയിൽ കണ്ട് തീർക്കാനുള്ള ആർട് വർക്കുകൾ കാണാൻ ഞങ്ങൾ രണ്ടാളും ഒരുമിച്ച് നടന്നു. ഇന്ന് രാവിലെയുണ്ടായ സംഭവത്തിനു ശേഷം ഞാനും അനുവും പരസ്പരം ഒരുപാട് അടുത്തു. ഇതുവരെ ഞങ്ങൾ ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല ഇതുപോലെ ഉള്ള് തുറന്ന് സംസാരിച്ചിട്ടുമില്ല. അതിനുള്ള അവസരം കിട്ടിയില്ലായെന്നതാണ് നേര്. ഞാനുമായുള്ള അവളുടെ സംസാരവും അടുത്തിടപഴകലുമൊക്കെ നോക്കുമ്പോ അനൂനും എന്നോടെന്തോ ഒരിഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നി തുടങ്ങി.

ഏറെകുറെ ബിനാലെയിലെ കാഴ്ചകൾ കണ്ട ഞങ്ങൾ 3.30 ആയപ്പോഴെയ്ക്കും ആസ്പിൻ വാളിന്റെ അകത്ത് പ്രവർത്തിക്കുന്ന ഔട്ട് ഡോർ റെസ്റ്റോറന്റിൽ കേറി ചായ കുടിച്ചിട്ട് അവിടെ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു.

തിരിച്ചുള്ള യാത്രയിൽ അനു ബൈക്കിൽ എന്നോട് ചേർന്നിരുന്ന് കൊണ്ട് വാ തോരാതെ കൊഞ്ചി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ പറയുന്നത്

💬 Comments

View all comments