0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 430

ശ്രദ്ധിച്ച് കേട്ട് ഞാനതിനൊക്കെ മറുപടിയും കൊടുത്തു കൊണ്ടിരുന്നു. അവൾ സംസാരിക്കുന്ന സമയമത്രയും ഞാനതൊരു കിളി കൊഞ്ചൽ കേൾക്കുന്ന പോലെ ആസ്വദിച്ച് കേട്ട് കൊണ്ടിരുന്നു.

ഒറ്റ മോളായത് കൊണ്ട് അനുവിനെ ഗോപാലങ്കിളും രാഗിണി ആന്റിയും ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചാണ് വളർത്തിയത്. ചില സമയങ്ങളിലെ അവളുടെ പ്രവൃത്തിയും സംസാരവും ശ്രദ്ധിച്ചാൽ ഇതു വരെ കുട്ടിത്തം മാറാത്ത ഒരു പെണ്ണായി തോന്നി പോകും. പക്ഷേ ഇന്ന് എന്നോട് ഇത്രയും അടുത്ത് കഴിഞ്ഞപ്പോഴാണ് അവൾ എന്നോട് കൊഞ്ചി സംസാരിച്ചു തുടങ്ങിയത്.

വൈകീട്ട് 5 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ആലുവയിലെത്തി. അവിടെ അനൂന്റെ സക്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് ഞാൻ അനുവുമായി ബൈക്കിൽ അങ്ങോട്ടെയ്ക്ക് ചെന്നു. അനുവിന്റെ സ്ക്കൂട്ടറിന്റെ അടുത്തായി ബൈക്ക് നിർത്തിയ ഞാൻ പിറകിലോട്ട് തല വെട്ടിച് അവളെ നോക്കി. അനു ബൈക്കിൽ നിന്നിറങ്ങാതെ എന്റെ തോളിൽ കൈ വച്ചിരുന്ന് കൊണ്ട് ചുറ്റിലും പേടിയോടെ നോക്കുന്നുണ്ട്. അത് കണ്ട് ഞാൻ അനു നോട്:

"എന്റെ അനു ഇനിയവന്മാര് നിന്റെടുത്തേക്ക് വരൂല അതിന് മാത്രം ഉള്ളത് എന്റേന്നും നമ്മുടെ പിള്ളേര്‌ടെന്നും വാങ്ങിച്ച് കൂട്ടിട്ടാ അവര് പോയത് ദാ കണ്ടില്ലേ നിന്റെ പൊട്ടി കിടക്കണ ഹെൽമറ്റ് അത് വച്ചും എന്തോരം കിട്ടിയതാ അവർക്ക്" രാവിലെയുണ്ടായ പ്രശ്നത്തിനിടയ്ക്ക് ഞാൻ അനൂന്റെ ഹെൽമറ്റ് വച്ചാണല്ലോ അവരെയൊക്കെ അടിച്ചത് അത് പൊട്ടി തകർന്ന് കിടക്കണത് ഞാൻ അവൾക്ക് കാണിച്ചു കൊടുത്ത് കൊണ്ടാണിത് പറഞ്ഞത്.

ഞാൻ പറഞ്ഞത് കേട്ട് ബൈക്കിൽ വട്ടം കയറി ഇരുന്നിരുന്ന അനു എന്റെ തോളിൽ പിടിച്ച് എഴുന്നേറ്റിട്ട് കാല് പതിയെ പൊക്കി കൊണ്ട് താഴെയിറങ്ങി വന്നു ബൈക്കിന്റ മുൻപിൽ വന്ന് നിന്നിട്ട്:
" പോകുന്ന വഴിയ്ക്ക് എനിക്കൊരു പുതിയ ഹെൽമറ്റ് വാങ്ങണല്ലോ ആദി അല്ലേൽ അമ്മ ഓരോന്നൊക്കെ ചോദിക്കും"

" പോകുന്ന വഴീല് ആ മാർവർ ജംഗ്ഷനിലൊരു കടേണ്ട് നമ്മുക്കവടേന്ന് വാങ്ങാന്നേ, ഇപ്പോ അനു കുട്ടി സ്ക്കൂട്ടറിട്ക്ക്"
ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാനവളെ അനു കുട്ടീന്ന് വിളിക്കുന്നത് പെണ്ണിന് ശരിക്കും സുഖിച്ചിട്ടുണ്ട് അവളെന്നെ നോക്കി ആ പാൽ പല്ല് കാണിച്ച് ചിരിച്ചിട്ട് വേഗം സ്ക്കൂട്ടറെടുത്ത് മുന്നിൽ

💬 Comments

View all comments