Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
അപ്പോ അങ്ങോട്ടെക്കെത്തിയേക്കണേ" ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അനു ഞാൻ പറഞ്ഞതിന് മറുപടിയായി "ശരി ആദി ഞാൻ കറക്ട് സമയത്ത് അങ്ങോട്ടെക്കെത്താമെന്ന്" പറഞ്ഞ് കൊണ്ട് ചെന്ന് സ്കൂട്ടറിൽ കയറി സ്റ്റാർട്ടാക്കിയിട്ട് പിറകിലോട്ട് തല വെട്ടിച്ച് ഞാൻ ബൈക്ക് എടുത്തോന്ന് നോക്കി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയത് കണ്ടതോടെ അവൾ സ്കൂട്ടറുമായി നീങ്ങി. വീടെത്തിയപ്പോ റോഡിന്റെ ഇരുവശത്തുമായിട്ടുള്ള ഞങ്ങളുടെ വീടുകളിലേയ്ക്ക് ഞങ്ങൾ കയറി.
അന്ന് ഞാൻ വീട്ടിൽ വളരെ സന്തോഷത്തിലാണ് തിരിച്ചെത്തിയത്. അനുവുമായി ചിലവഴിച്ച നിമിഷങ്ങളെ കുറിച്ചോർത്തപ്പോൾ മനസ്സിനാകെയൊരു കുളിര്. കുളിച്ച് ഡ്രസ്സ് മാറി അടുക്കളയിലോട്ട് ചെന്നപ്പോൾ അമ്മ എനിക്കായി ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു. വൈകുന്നേരം കഴിക്കാനായി എന്റെ ഇഷ്ട വിഭവമായ ഉന്ന ക്കായ ഞാൻ ചെന്നയുടനേ അമ്മ പ്ലേറ്റിലിട്ട് എന്റെ കൈയ്യിൽ തന്നു. അടുക്കളയിലെ തിണ്ണയിൽ കയറിയിരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മ എനിക്കായി ചായ കൊണ്ട് വച്ചിട്ട് ചോദിച്ചു:
"നീയിന്ന് ക്ലാസ്സിൽ കയറില്ലേ ആദി?
അച്ഛന്റ ഫോണിലേയ്ക്ക് നീ അബ്സെന്റായിരുന്നൂന്ന് പറഞ്ഞ് മെസ്സേജ് വന്നെന്ന് പറഞ്ഞല്ലോ അച്ഛൻ"
അമ്മ ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. ഇന്ന് രാവിലെയുണ്ടായ സംഭവങ്ങളൊന്നും തുറന്ന് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അമ്മയോടൊരു കള്ളം പറഞ്ഞു:
"ഓ അതാണോ കാര്യം, ഞങ്ങളുടെ ക്ലാസ്സിലെ ബോയ്സെല്ലാം കൂടി ആർട്ട്സ് ഡേയ്ക്ക് ഡാൻസ് ചെയ്യുന്നുണ്ട്. അതിന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ പോയത് ഞാനാ അമ്മാ, തിരിച്ചെത്തീപ്പോ ഉച്ചയായി അതാ അബ്സന്റ് മെസ്സേജ് വന്നേ"
" ഇന്നുച്ഛയ്ക്ക് അച്ഛൻ കമ്പനിയിലായിരുന്നപ്പോഴാ നീ അബ്സെന്റാണെന്ന് പറഞ്ഞ് കോളേജീന്നുള്ള മെസ്സേജ് കിട്ടീന്നും പറഞ്ഞെന്നെ വിളിച്ചത്. ഞാനപ്പോ തന്നെ അച്ഛനോട് പറഞ്ഞു നീ ക്ലാസ്സിൽ പോണില്ലെങ്കി ആദ്യമേ എന്നോട് പറയുമായിരുന്നെന്ന്. അത് കേട്ടപ്പോഴാ അച്ഛനൊന്ന് സമാധാനമായേ" അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറച്ച് നേരം അമ്മയോട് ഓരോന്നൊക്കെ സംസാരിച്ചിരുന്നിട്ട് ഞങ്ങളുടെ ക്ലബിന്റെ ഗ്രൗണ്ടിലേയ്ക്ക് ഞാൻ ബൈക്കുമെടുത്ത് നീങ്ങി. വൈകുന്നേരങ്ങളിൽ ഞാൻ മിക്കപോഴും ഗ്രൗണ്ടിലേയ്ക്ക് പോകാറുണ്ട്. ഗ്രൗണ്ടിൽ ആ സമയം ക്രിക്കറ്റ് കളി നടക്കുന്നുണ്ടാകും. ഞാനും അവരോടൊപ്പം കളിക്കാനായി കൂടും. നമ്മുക്ക് പിന്നെ ഇഷ്ടം ബാറ്റിംഗും ഫീൽഡിംഗും ആയത് കൊണ്ട് അത് വിട്ടൊരു കളിക്ക് നിൽക്കാറുമില്ല.
💬 Comments
View all comments