Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
ഗ്രൗണ്ടിലേയ്ക്ക് പോകുന്ന പോക്കിൽ എന്റെ സുന്ദരി കുട്ടി പുറത്തെങ്ങാനും നിൽക്കുന്നുണ്ടോന്ന് അവളുടെ വീട്ടിലേയ്ക്കൊന്ന് പാളി നോക്കി പക്ഷേ അവളാ സമയം പുറത്തുണ്ടായിരുന്നില്ല.
ഗ്രൗണ്ടിൽ എത്തിയപ്പോൾ അവിടെ നിയാസും അമൃതും ബൈക്കിലിരുന്ന് കൊണ്ട് കളി കാണുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ അവന്മാർ വന്നെന്റ ബൈക്കിനടുത്തേക്ക് വന്നിട്ട്:
"മോനെ ഇന്ന് അനുവിനെ കൊണ്ടാക്കാൻ പോയ വിശേഷങൾ പറ"
അമൃത് എന്റെ തോളിൽ പിച്ചി കൊണ്ട് ചോദിച്ചു.
"എന്റെളിയാ അത് കുറേയുണ്ട് പറയാൻ"
ഞാൻ അവനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
"നീയത് മെഗാ സീരിയല് പോലെ പറയണ്ടാ ചുരുക്കി പറഞ്ഞാ മതി"
നിയാസെന്റ തോളിൽ അടിച്ചു കൊണ്ടാണിത് പറഞ്ഞത്.
ഗ്രൗണ്ടിൽ ആ സമയമുണ്ടായിരുന്നവരെല്ലാം ക്രിക്കറ്റ് കളി കാണുന്നതിൽ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നതിനാൽ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഗ്രൗണ്ടിന്റെ ഒരു മൂലയിൽ നിൽക്കുന്ന മുള കൂട്ടത്തിന്റെ അടുത്തേയ്ക്കു നടന്നു.
അവിടെ മുള കൊണ്ട് തന്നെ ഇരിക്കാനുള്ള ഇരുപ്പിടം ഒക്കെ ഉണ്ട്. ഞാനവിടെ പോയി ഇരുന്നു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊള്ളാം, ക്രിക്കറ്റ് കളി നടക്കുന്ന സ്ഥലത്ത് നിന്ന് അൽപ്പം അകലെയായത് കൊണ്ട് അധികം ശബ്ദവും കേൾക്കില്ല. എന്നോടൊപ്പം നിയാസും അമൃതും വന്നിരുന്നിട്ട് അനുവുമായി ബൈക്കിൽ പോയ വിശേഷങൾ പറയാൻ പറഞ്ഞു.
ഞാൻ അവരോട് ചേർന്നിരുന്നിട്ട് ഓരോന്നായി പറഞ്ഞു തുടങ്ങി. ബൈക്കിൽ പോയപ്പോൾ അനു കരഞ്ഞതും, ഇന്ന് ഓഫീസിൽ പോകുന്നില്ല വീട്ടിലേയ്ക്ക് തിരിച്ചു പോകാന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അൽപ്പം അവളോട് ദേഷ്യപ്പെട്ടതും കുറച്ച് നേരം ഞാനവളോട് ഓരോന്നൊക്കെ സംസാരിച്ചിരുന്ന് സമാധാനിപ്പിച്ച് ഒടുവിൽ ഞാൻ ബിനാലെയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറയാതെ എന്നോടൊപ്പം വരാൻ സമ്മതിച്ചപ്പോൾ പിള്ളേച്ചനെ വിളിച്ച് വരുന്നുണ്ടെന്ന കാര്യം പറഞ്ഞതും,അങ്ങോട്ടെയ്ക്ക് പുറപ്പെട്ടപ്പോൾ തൊട്ട് മുതലുള്ള കാര്യങ്ങളൊക്കെ ഞാനോരാന്നായി അവരോട് പറഞ്ഞു. ഒടുക്കം തിരിച്ച് പോന്നപ്പോൾ അനുവിന് ഹെൽമറ്റ് വാങ്ങി കൊടുത്തത് വരെയുള്ള കാര്യങ്ങൾ ഞാനവരോട് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നിയാസ്:
" ഇന്ന് അവള് നിന്റെ കൂടെയുണ്ടായപ്പോഴുള്ള സംസാരവും നിന്നോടുള്ള അവള്ടെ ബിഹേവിയർ ഒക്കെ വച്ച് നോക്കുമ്പോ അവൾക്ക് നിന്നോടെന്തോ ഒരു പ്രത്യേക ഇഷ്ടോണ്ട് അതുറപ്പാ"
💬 Comments
View all comments