0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 434

നിയാസ് തറപ്പിച്ച് പറഞ്ഞു.

" ഇന്ന് രാവിലെ അത്രേം പേരോട് അടിച്ച് നിന്നിട്ടല്ലേ ഒരു പോറലുപോലുമേൽക്കാതെ നീ അവിടന്ന് അവളെ രക്ഷിച്ചേ, ആ ഒരു ഇഷ്ടം നിന്നോട് അവൾക്കെന്തായാലും ഉണ്ടാകും അതുറപ്പാ, നീ ധൈര്യായിട്ട് പറയെടാ അവളോട് ഇഷ്ടാണെന്ന് അവള് നിന്നോട് മറുത്തു പറയില്ലാന്നാ എനിക്ക് തോന്നണെ" അമൃതും നിയാസ് പറഞ്ഞത് പോലെ അനുവിന് എന്നോട് എന്തോ ഇഷ്ടമുണ്ടെന്ന് തന്നെ എന്നോട് പറഞ്ഞു.

അവര് രണ്ടാളും അനുവിന് എന്നോടെന്തോ ഇഷ്ടമുണ്ടെന്ന കാര്യം പറഞ്ഞപ്പോഴുണ്ടായ സന്തോഷത്തിൽ ഞാനവരോട് പറഞ്ഞു.
"ഇന്നത്തെ ഫുൾ ചിലവ് എന്റെ വക എന്താ വേണ്ടേ നിങ്ങക്ക് രണ്ടാൾക്കും?"

" മച്ചാനേ റീമിൽ പോയി കുഴി മന്തി അടിച്ചാലോ നമ്മുക്ക്"
നിയാസ് ചാടിക്കയറി പറഞ്ഞു.

അമൃതിനും കുഴി മന്തി തന്നെയാ ഇഷ്ടമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ സന്ധ്യയായപ്പോഴെയ്ക്കും അത്താണിയിലുള്ള റീമിലേയ്ക്ക് നിയാസിന്റെ ബുള്ളറ്റിൽ അങ്ങോട്ടെയ്ക്ക് തിരിച്ചു. പോകുന്ന വഴിയ്ക്ക് ബാങ്ക് വിളിച്ചപ്പോ നിയാസ് ഒരു പള്ളിയിൽ പ്രാർത്ഥനയ്ക്കായി കയറി. അവൻ തിരിച്ചു വരുന്ന സമയമത്രയും ഞാനും അമൃതും അവന് വേണ്ടി ബൈക്കിൽ കാത്തിരുന്നു.

അവൻ പ്രാർത്ഥന കഴിഞ്ഞു വന്ന ഉടനെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഒരു പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ റീമിലെത്തി. ആലുവയിൽ ഏറ്റവും നല്ല കുഴിമന്തി ഉണ്ടാക്കുന്നതിവിടെയാണ്. അതിന്റെ തിരക്കവിടെ ഞങ്ങൾ എത്തിയപ്പോ ഉണ്ടായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. ഇന്നത്തെ ഫുൾ ട്രീറ്റ് എന്റെ വകയായിരുന്നത് കൊണ്ട് ആ തെണ്ടി ഫുഡിന്റെ പൈസ കൊടുത്തത് കൂടാതെ പെട്രോളിന്റെ പൈസയും എന്നെ കൊണ്ടാണ് കൊടുപ്പിച്ചത്. എന്റെ ബൈക്ക് ഗ്രൗണ്ടിലായിരുന്നതിനാൽ എന്നെ ഗ്രൗണ്ടിന്റെ അവിടെ ഇറക്കിയിട്ട് അവർ രണ്ടാളും മടങ്ങി. തിരിച്ച് വീട്ടിലെത്തിയ ഞാൻ ഇന്ന് അനു കൂടെയുണ്ടായപ്പോഴുണ്ടായ സുന്ദര നിമിഷങ്ങളെ കുറിച്ചാലോചിച്ച് കിടന്നെപ്പോഴൊ ഉറങ്ങി.

പിറ്റേന്ന് രാവിലെ അനൂന്റെ കൂടെ പോകാനായി ഞാൻ നേരത്തെ ഒരുങ്ങിയിട്ട് കോളെജിൽ ക്ലാസ്സ് നേരത്തെ തുടങ്ങുമെന്ന് വീട്ടിൽ കള്ളം പറഞ്ഞ്, വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി. അടുത്ത ജംഗ്ഷനിലുള്ള അമ്പലത്തിന്റെ മുൻപിൽ പോയി നിന്ന് ഫോണിൽ അവളെ വിളിച്ചു. എന്റെ കോൾ അവൾ പ്രതീക്ഷിച്ചിരുന്നത്

💬 Comments

View all comments