0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 436

പാർക്ക് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു"

അത് കേട്ട് അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു: "ഇന്നലെ രാത്രി മുതലാളി വിളിച്ചിരുന്നു, പുള്ളിയ്ക്ക് വേണ്ടപ്പെട്ട ആരോ ഇനി മുതൽ പാർക്കിംഗിൽ സ്ക്കൂട്ടറ് വയ്ക്കുന്നുണ്ട് ശ്രദ്ധിച്ചേക്കണേന്ന് പറഞ്ഞിട്ട്"

"അച്ഛന്റ ഫ്രണ്ടാണ് ഫ്രാൻസിസ് ചേട്ടൻ ഞാനാ ഇന്നലെ പുള്ളിയ്ക്ക് വിളിച്ച് പറഞ്ഞത് സ്ക്കൂട്ടറ് വയ്ക്കുന്ന കാര്യം പറഞ്ഞ്" ഞാൻ സെക്യൂരിറ്റി ചേട്ടനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

അയാൾ അവിടെ നിന്ന് നീങ്ങിയ ഉടനെ അനു എന്നോട്:
"ആദിയ്ക്ക് ഇവിടെയൊക്കെ നല്ല ഹോൾഡാല്ലേ?"

"ഇതൊക്കെയെന്ത്?"
ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു.

സംസാരിച്ച് നിൽക്കുന്നതിനിടെ അനൂന്റെ ഓഫീസ് ബസ് വന്ന് ഹോണടിക്കുന്ന ശബ്ദം കേട്ട് അവളെന്നെ നോക്കിയിട്ട്: "ആദി ഞാൻ പോവാണേ വൈന്നേരം വിളിക്കാട്ടോ" ന്ന് പറഞ്ഞ് ഹാൻഡ് ബാഗെടുത്ത് തോളത്തിട്ടിട്ട് എന്നെ നോക്കി നല്ലൊരു പുഞ്ചിരിയും തന്നിട്ട് അവൾ വേഗത്തിൽ ബസിനടുത്തേയ്ക്കോടി. അനു ബസ്സിൽ കയറി എന്നെ നോക്കി ടാറ്റ തന്നത് കണ്ട ശേഷമാണ് ഞാൻ ബൈക്കുമായി കോളെജിലേയ്ക്ക് നീങ്ങിയത്.

കോളെജിൽ നേരത്തെയെത്തിയ ഞാൻ ഗ്രൗണ്ടിൽ പോയിരുന്നിട്ട് ഫോണെടുത്ത് ചുമ്മാ ഓരോന്ന് നോക്കി കൊണ്ടിരിക്കുന്നതിനിടെ വാട്ട്സ് അപ്പിൽ അനു 'ഹായ്' പറഞ്ഞ് മെസ്സേജ് അയച്ചിരിക്കുന്നു. ഞാനത് ഓപ്പൺ ചെയ്തിട്ട് അവൾക്ക് തിരിച്ചൊരു 'ഹായ്' അയച്ചു. അതോടെ അവൾ എനിക്ക് തിരിചയച്ച മെസ്സേജ് ഇതായിരുന്നു. " രാവിലെ ആദീനോട് ശരിക്കുമൊന്ന് മിണ്ടാൻ തന്നെ നേരം കിട്ടിയില്ലാ സോറീ" പറഞ്ഞാണ് അവളുടെ മെസ്സേജ്. ഞാനതിന് അവൾക്ക് മറുപടി കൊടുത്തത് "അതെന്നും സാരമില്ല അനു. ഞാനിപ്പോ കോളെജിൽ എത്തി ഇവിടെ ഞാൻ ഒറ്റക്ക് ഇരുന്ന് ബോറഡിച്ചോണ്ടിരിക്കുകയാ എന്തേലുമൊക്കെ ചുമ്മാ പറയ് അനൂ"ന്ന് പറഞ്ഞ് ഞാനവൾക്ക് റിപ്ലെ അയച്ചതോടെ പെണ്ണ് എന്നോട് ഓരോന്നു പറഞ്ഞ് കിന്നാരം തുടങ്ങിയിട്ട് അവൾ ഓഫീസിന്റ അവിടെ എത്തുന്ന വരെ എന്നോടവൾ ചാറ്റ് ചെയ്തു.

അനുവുമായുള്ള ചാറ്റിംഗ് കഴിഞ്ഞപ്പോൾ സമയം 9.30 കഴിഞ്ഞിരുന്നു. അപ്പോഴെയ്ക്കും നമ്മുടെ പരിചയക്കാര് പിള്ളേര് കോളെജിൽ എത്തി തുടങ്ങിയിരുന്നു. അവരോട് മിണ്ടിയും പറഞ്ഞ് ഇരുന്ന് ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചപ്പോൾ ഞാൻ ക്ലാസ്സിലേയ്ക്ക് പോയി. അവിടെ ഞാനിരിക്കാറുള്ള പുറകിലെ ബെഞ്ചിൽ നിയാസും അമൃതും

💬 Comments

View all comments