0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 437

ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ എനിക്കിരിക്കാനായി ഒതുങ്ങിയിരുന്നു. ക്ലാസ്സിനിടെ ഞാനവരോട് അവളെ കൊണ്ടാന്നാക്കിയ കാര്യവും വൈകിട്ട് അവളോടൊപ്പമാണ് തിരിച്ച് വീട്ടിലേയ്ക്ക് പോകുമെന്ന കാര്യവും ഞാനവരോട് പറഞ്ഞു. ഒരു സാധാരണ ദിവസം പോലെ അന്നത്തെ കോളെജിലെ ദിനവും കടന്നു പോയി.

വൈകുന്നേരം അനു ആലുവ എത്താറായപ്പോൾ എന്നെ വിളിച്ചതനുസരിച്ച് ഞാൻ അവളെയും കാത്ത് സിറ്റി സെന്ററിലെ പാർക്കിംഗിൽ കാത്തിരുന്നു. ബസ്സിൽ നിന്നിറങ്ങി പാർക്കിംഗ് ഏരിയയിൽ അവളെ കാത്ത് ഞാൻ ബൈക്കിൽ അവളുടെ സ്ക്കൂട്ടറിന്റെ അടുത്ത് നിൽക്കുന്നത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു. എന്റെ അടുത്തേക്ക് വന്ന അവൾ എന്നെ നോക്കി ചിരിച്ചിട്ട് സ്കൂട്ടർ എടുത്ത് എന്റെയൊപ്പം വീട്ടിലേയ്ക്ക് മടങ്ങി.
അനുവിന് കൂട്ടായി രാവിലെ ആലുവയിലേയ്ക്ക് പോകുന്നതും ഓഫീസിൽ നിന്ന് അവൾ തിരിച്ചു വരുമ്പോൾ അവളോടൊപ്പം മടങ്ങുന്നതും എന്റെയൊരു ദിനചര്യയായി മാറി.

ഇതിനിടെ അനു ഷോപ്പിംഗിന് പോകുമ്പോൾ എന്നെയും കൂട്ട് വിളിച്ച് പോകാൻ തുടങ്ങി. അനുവിന്റെ വീട്ടിൽ എനിക്ക് നല്ല സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്നോടൊപ്പം അവളെ പറഞ്ഞ് വിടുന്നതിൽ അങ്കിളിനോ ആന്റിയ്ക്കോ യാതൊരു വിധത്തിലുള്ള എതിർപ്പും ഉണ്ടായിരുന്നില്ല. ഒരിക്കൽ ലുലുമാളിൽ ഞങ്ങൾ ഒരുമിച്ച് പോയപ്പോഴാണ് അനുവിന്റെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്സായ കൃഷ്ണയേയും, സൗമ്യയേയും എനിക്ക് പരിചയപ്പെടുത്തി തന്നത്. എന്നെ അവളുടെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് അവൾ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്. അങ്ങിനെ ഞങ്ങൾ ശരിക്കും അടുത്തു. പക്ഷേ എന്റെയുള്ളിലെ പ്രണയം മാത്രം ഞാനവളോട് തുറന്നു പറഞ്ഞില്ല. എന്തോ അതിനുള്ള ധൈര്യം കിട്ടിയില്ലാ എന്നതാണ് സത്യം. എങ്ങനെയെങ്കിലും അവളോട് എന്റെ ഇഷ്ടം അറിയിക്കണമെന്നുറപ്പിച്ച ഞാൻ അതിനായി തിരഞ്ഞെടുത്ത ദിവസം വാലന്റൈൻസ് ഡേ യുടെ അന്നായിരുന്നു. അനൂന് ശനി, ഞായർ ദിവസങ്ങൾ ഓഫീസ് അവധിയായത് കൊണ്ട് വാലന്റൈൻസ് ഡേ ശനിയാഴ്ചയായത് കൊണ്ടും അന്നാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയാൻ തിരഞ്ഞെടുത്തത്. അനൂനോട് കൊച്ചിയിലൊക്കെ ചുമ്മാ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് ഞാൻ അവളോട് രണ്ട് ദിവസം മുൻപേ സമ്മതിപ്പിച്ചിരുന്നു. അവധി ദിവസമായത് കൊണ്ട് അവൾ എന്നോടൊപ്പം വരാമെന്ന് സമ്മതിച്ചു.

നാളെയാണ് വാലന്റൈൻസ് ഡേ ഞാൻ അനൂ നോട് എന്റെ ഇഷ്ടം

💬 Comments

View all comments