0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 1.3K

" അത് ... അത് ആദി കൂടെ വന്ന ദൈര്യത്തിലാ ഞാനടിച്ചേ"
അനു എന്നെയൊരു കള്ള നോട്ടം നോക്കി കൊണ്ടാണത് പറഞ്ഞത്.

ഞാൻ കൂടെയുണ്ടായ ധൈര്യത്തിലാണ് അവളോട് മോശമായി സംസാരിച്ചവനെ അവൾ അടിച്ചതെന്ന് കേട്ടപ്പോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാലും ഞാനത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു:
"ഉവ്വ ... വേ"

ബിനാലെയിൽ കണ്ട് തീർക്കാനുള്ള ആർട് വർക്കുകൾ കാണാൻ ഞങ്ങൾ രണ്ടാളും ഒരുമിച്ച് നടന്നു. ഇന്ന് രാവിലെയുണ്ടായ സംഭവത്തിനു ശേഷം ഞാനും അനുവും പരസ്പരം ഒരുപാട് അടുത്തു. ഇതുവരെ ഞങ്ങൾ ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല ഇതുപോലെ ഉള്ള് തുറന്ന് സംസാരിച്ചിട്ടുമില്ല. അതിനുള്ള അവസരം കിട്ടിയില്ലായെന്നതാണ് നേര്. ഞാനുമായുള്ള അവളുടെ സംസാരവും അടുത്തിടപഴകലുമൊക്കെ നോക്കുമ്പോ അനൂനും എന്നോടെന്തോ ഒരിഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നി തുടങ്ങി.

ഏറെകുറെ ബിനാലെയിലെ കാഴ്ചകൾ കണ്ട ഞങ്ങൾ 3.30 ആയപ്പോഴെയ്ക്കും ആസ്പിൻ വാളിന്റെ അകത്ത് പ്രവർത്തിക്കുന്ന ഔട്ട് ഡോർ റെസ്റ്റോറന്റിൽ കേറി ചായ കുടിച്ചിട്ട് അവിടെ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു.

തിരിച്ചുള്ള യാത്രയിൽ അനു ബൈക്കിൽ എന്നോട് ചേർന്നിരുന്ന് കൊണ്ട് വാ തോരാതെ കൊഞ്ചി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ട് ഞാനതിനൊക്കെ മറുപടിയും കൊടുത്തു കൊണ്ടിരുന്നു. അവൾ സംസാരിക്കുന്ന സമയമത്രയും ഞാനതൊരു കിളി കൊഞ്ചൽ കേൾക്കുന്ന പോലെ ആസ്വദിച്ച് കേട്ട് കൊണ്ടിരുന്നു.

ഒറ്റ മോളായത് കൊണ്ട് അനുവിനെ ഗോപാലങ്കിളും രാഗിണി ആന്റിയും ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചാണ് വളർത്തിയത്. ചില സമയങ്ങളിലെ അവളുടെ പ്രവൃത്തിയും സംസാരവും ശ്രദ്ധിച്ചാൽ ഇതു വരെ കുട്ടിത്തം മാറാത്ത ഒരു പെണ്ണായി

💬 Comments

View all comments