0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 1.3K

അവളെന്നെ നോക്കി ആ പാൽ പല്ല് കാണിച്ച് ചിരിച്ചിട്ട് വേഗം സ്ക്കൂട്ടറെടുത്ത് മുന്നിൽ പോയി.അവളുടെ തൊട്ട് പിറകെ എസ്കോർട്ടായി ഞാനുമുണ്ട്.

അടുത്ത ജംഗ്ഷനിൽ എത്തിയപ്പോ അവള് കട കണ്ട് സ്ക്കൂട്ടർ നിർത്തിയിട്ട് ഞാനും കൂടെ കയറാനായി കാത്ത് നിന്നു. ഞാൻ അവളുടെ കൂടെ കയറിയിട്ട് കടക്കാരനോട് നല്ല ബ്രാൻഡഡ് ആയിട്ടുള്ള ലേഡീസ് ഹെൽമറ്റ് ഏതാ ഉള്ളതെന്ന് ചോദിച്ചപ്പോ അയാൾ അനുവിനെ കാണിക്കാനായി വെഗാ, സ്റ്റീൽബേർഡ്, സ്റ്റഡ്സ് തുടങ്ങിയ ബ്രാൻഡുകളുടെയൊക്കെ ലേഡീസ് വയ്ക്കുന്ന ടൈപ്പാണെന്ന് പറഞ്ഞ് കുറച്ച് ഹെൽമറ്റുകൾ എടുത്ത് കാണിച്ചു. അത് കണ്ടിട്ട് അനു എന്നെ നോക്കി പറഞ്ഞു. "ആദി എനിക്ക് മാച്ചായിട്ടുള്ള നല്ലൊരു ഹെൽമറ്റ് സെലക്ട് ചെയ്ത് തന്നെ"

ഞാനവള് പറഞ്ഞത് കേട്ട് അനുവിനെ നോക്കി ചിരിച്ചിട്ട് 'വെഗ'യുടെ ഒരു കോഫി റെഡ് കളറുള്ള മാറ്റ് ഫിനിഷോടു കൂടിയ ഹെൽമെറ്റ് ഞാൻ കടയിലെ സ്റ്റാൻഡിൽ നിന്നെടുത്ത് അനുവിന്റെ തലയിൽ ഞാൻ തന്നെ വച്ച് കൊടുത്തു. കടക്കാരൻ ഹെൽമറ്റ് വയ്ക്കാൻ അവളെ സഹായിക്കാനായി അടുത്തേക്ക് വന്നതാണ് പക്ഷേ ഞാൻ തന്നെ അത് അവൾക്ക് തലയിൽ ശരിയായി തന്നെ വച്ച് കൊടുത്തു. അവളുടെ കാര്യത്തിൽ ഞാൻ സ്വാർത്ഥത കാണിക്കുന്നത് കണ്ട് കടക്കാരൻ പതിയെ നീങ്ങി നിന്നു. ഹെൽമറ്റിന്റ വില ചോദിച്ചപ്പോൾ ഏകദേശം മൂവായിരം രൂപയുടെ അടുത്തുണ്ടെന്ന് കേട്ട് അനു "ഇത്രേം വില കൂടിയത് വേണ്ടാ ആദി എനിക്കെന്ന്" പറഞ്ഞ് കടക്കാരനോട് വില കുറഞ്ഞത് എടുക്കാൻ പറഞ്ഞു കൊണ്ട് തലയിലിരുന്ന ഹെൽമറ്റ് ഊരി എന്റെ കൈയ്യിൽ തന്നു. ഞാൻ അപ്പോൾ തന്നെ പേഴ്സിൽ നിന്ന് പൈസയെടുത്ത് കൊടുത്ത് ആ ഹെൽമറ്റ്

💬 Comments

View all comments