0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 1.3K

വാങ്ങി അനൂന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കടയ്ക്ക് പുറത്തിറങ്ങിയിട്ട് അവളോട് പറഞ്ഞു:
" രാവിലെ അനൂന്റെ ഹെൽമറ്റടിച്ച് പൊട്ടിച്ചത് ഞാനല്ലേ അതിന് പകരം വാങ്ങി തന്നതാണെന്നെ"ന്ന്" പറഞ്ഞ് ഞാൻ പുതിയ ഹെൽമെറ്റെടുത്ത് അവളുടെ തലയിൽ വച്ച് കൊടുത്തു.

അവളൊന്ന് ചിരിച്ചിട്ടെന്നോട് "താങ്ക്സ്" പറഞ്ഞു. ഞാൻ അവളോട് "നോ മെനഷൻ പ്ലീസ്" പറഞ്ഞ് കൊണ്ടൊന്ന് പുഞ്ചിരിച്ചു.

"അതേ, അനു അപ്പോൾ പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ ഇന്ന് നടന്ന കാര്യോന്നും ആന്റീനോടും അങ്കിളിനോടൊന്നും പറയണ്ടാ. പിന്നെ നാളെ ഞാൻ 8.15 ആകുമ്പോ റോഡ് സൈഡിലുള്ള അമ്പലത്തിന്റെ മുന്നിലെത്തീട്ട് വിളിക്കാം അപ്പോ അങ്ങോട്ടെക്കെത്തിയേക്കണേ" ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അനു ഞാൻ പറഞ്ഞതിന് മറുപടിയായി "ശരി ആദി ഞാൻ കറക്ട് സമയത്ത് അങ്ങോട്ടെക്കെത്താമെന്ന്" പറഞ്ഞ് കൊണ്ട് ചെന്ന് സ്കൂട്ടറിൽ കയറി സ്റ്റാർട്ടാക്കിയിട്ട് പിറകിലോട്ട് തല വെട്ടിച്ച് ഞാൻ ബൈക്ക് എടുത്തോന്ന് നോക്കി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയത് കണ്ടതോടെ അവൾ സ്കൂട്ടറുമായി നീങ്ങി. വീടെത്തിയപ്പോ റോഡിന്റെ ഇരുവശത്തുമായിട്ടുള്ള ഞങ്ങളുടെ വീടുകളിലേയ്ക്ക് ഞങ്ങൾ കയറി.

അന്ന് ഞാൻ വീട്ടിൽ വളരെ സന്തോഷത്തിലാണ് തിരിച്ചെത്തിയത്. അനുവുമായി ചിലവഴിച്ച നിമിഷങ്ങളെ കുറിച്ചോർത്തപ്പോൾ മനസ്സിനാകെയൊരു കുളിര്. കുളിച്ച് ഡ്രസ്സ് മാറി അടുക്കളയിലോട്ട് ചെന്നപ്പോൾ അമ്മ എനിക്കായി ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു. വൈകുന്നേരം കഴിക്കാനായി എന്റെ ഇഷ്ട വിഭവമായ ഉന്ന ക്കായ ഞാൻ ചെന്നയുടനേ അമ്മ പ്ലേറ്റിലിട്ട് എന്റെ കൈയ്യിൽ തന്നു. അടുക്കളയിലെ തിണ്ണയിൽ കയറിയിരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മ എനിക്കായി ചായ കൊണ്ട് വച്ചിട്ട് ചോദിച്ചു:
"നീയിന്ന് ക്ലാസ്സിൽ കയറില്ലേ ആദി?
അച്ഛന്റ ഫോണിലേയ്ക്ക് നീ അബ്സെന്റായിരുന്നൂന്ന് പറഞ്ഞ് മെസ്സേജ്

💬 Comments

View all comments