Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]
അവധിയായത് കൊണ്ട് വാലന്റൈൻസ് ഡേ ശനിയാഴ്ചയായത് കൊണ്ടും അന്നാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയാൻ തിരഞ്ഞെടുത്തത്. അനൂനോട് കൊച്ചിയിലൊക്കെ ചുമ്മാ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് ഞാൻ അവളോട് രണ്ട് ദിവസം മുൻപേ സമ്മതിപ്പിച്ചിരുന്നു. അവധി ദിവസമായത് കൊണ്ട് അവൾ എന്നോടൊപ്പം വരാമെന്ന് സമ്മതിച്ചു.
നാളെയാണ് വാലന്റൈൻസ് ഡേ ഞാൻ അനൂ നോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ പോകുന്ന ദിവസം. ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. അവളോട് എന്ത് പറയണമെന്നോ എങ്ങനെയാ പറയേണ്ടതെന്നോ ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നു മാത്രം അറിയാം അവളെന്റ ജീവനാണ്.
അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് കിടന്ന് ഞാനെപ്പോഴൊ ഉറങ്ങി.
*.........*...........*............*
"മോനൂസ്സെ എഴുന്നേറ്റെടാ മണി 9 കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ ഈ ചെക്കനെ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കേ"
ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് ഡയലോഗ് പറയുന്നുണ്ട് പെണ്ണ്.
കണ്ണ് തുറന്നപ്പോൾ കാണുന്നത് ഇന്നലെ രാത്രിയുടുത്ത വെള്ള സെറ്റ് സാരിയുടുത്ത് രാവിലെ തന്നെ കുളിച്ച് തലയിൽ വെള്ളം വലിയാനായി ടവ്വലും കെട്ടിവച്ച് വന്ന് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന അനൂനെയാണ് ഞാൻ കാണുന്നത്.
ഇത്രേം നേരം ഫ്ലാഷ് ബാക്ക് സീനുകൾ ഓർത്ത് കിടന്നത് കൊണ്ടാണോന്നറിയില്ല അവള് തനിയൊരു മലയാളി മങ്ക ലുക്കിൽ വന്ന് മുന്നിൽ ഇരിക്കുന്നത് കണ്ട് തലയിലെ കിളി പാറിയ പോലൊരു അവസ്ഥ. ഞാനവളെ എഴുന്നേറ്റിരുന്ന് കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ട് പെണ്ണ് നേരത്തെ പറഞ്ഞ ഡയലോഗ് വീണ്ടും റിപ്പീറ്റ്
💬 Comments
View all comments