0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 408

വീണു. അവനെ വീശിയടിച്ച എന്റെ വലത്തെ കൈയ്യിൽ തരിപ്പ് കയറിയപ്പോൾ ഞാൻ കൈ കുടഞ്ഞ് കൊണ്ടിരിക്കുന്നതിനിടെ അവൻ മണ്ണ് പറ്റിയ മുഖത്തോടു കൂടി ചാടിയെഴ്ന്നേറ്റിട്ട് എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവൻ ഉറക്കെ വിളിച്ചു " കണ്ണാ, സെബാട്ടി, സംഗീതെ ഓടി വാടാ" അത് കേട്ട് തൊട്ടടുത്ത് കാട് കേറി കിടക്കുന്ന ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് കരി വാളിച്ച മുഖത്തോടു കൂടിയ 3 പേർ എന്റെ നേർക്കായി ഓടി വന്നു.

ആ ഇറങ്ങി വന്നവരിൽ ഒരാളെ മാത്രം അനു അമ്പരപ്പോടെ നോക്കി നിൽക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ അവരുടെ പാഞ്ഞ് വരവ് കണ്ട് പിറകോട്ട് ചുവട് വച്ച് അനുവിന്റെ സ്കൂട്ടറിലിരുന്ന അവളുടെ ഹെൽമെറ്റ് കൈയ്യിലെടുത്ത് എനിക്ക് നേരെ കൈയുയർത്തി കൊണ്ട് വന്നവന്റെ കൈയ്യിൽ ഹെൽമറ്റ് കൊണ്ട് വീശിയടിച്ചു. എന്റെ അടിയേറ്റവൻ മറിഞ്ഞു വീണു. . അടിയേറ്റ് വീണ് കിടക്കുന്നവന്റെ കൂടെ വന്ന രണ്ടുപേരിൽ ഒരു വൻ എന്നെ ചാടി ചവിട്ടാനായി കാലുയർത്തി എന്റെ നേരെ കുതിച്ചു. അവന്റെ ചവിട്ടിൽ നിന്ന് ഞാൻ വളരെ വിദഗ്ദമായി ഒഴിഞ്ഞു മാറിയിട്ട് കൈയിലുള്ള ഹെൽമറ്റ് കൊണ്ട് ഞാനവന്റെ പുറത്തടിച്ചു. ഇനി ആ പാർക്കിംഗിൽ അവശേഷിക്കുന്നത് അനൂവിനോട് മോശമായി സംസാരിച്ചതിന് എന്റെ അടി കൊണ്ടവനും അവൻ വിളിച്ച് വരുത്തിയ മൂന്നു പേരിൽ ഒരുവനും മാത്രം. അവർ രണ്ടാളും എന്റെ നേരെ പാഞ്ഞടുത്തിട്ട് എന്റെ നേരെ കാലുയർത്തി നെഞ്ചിന് ചിവിട്ടി . കാട് മൂടി കിടക്കുന്ന ബിൽഡിംഗിന്റെ അവിടെ അങ്ങിങ്ങായി പടർന്ന് കിടക്കുന്ന വള്ളി പടർപ്പിലേക്കാണ് ഞാൻ തെറിച്ച് വീണത്. പെട്ടെന്നവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് ഇറങ്ങി വന്നവരിൽ അനു തറപ്പിച്ച് നോക്കി നിന്ന ആ ഒരുവൻ വീണ് കിടന്ന എന്റെ നെഞ്ചിലേയ്ക്ക് കയറി ഇരുന്ന് കൊണ്ട് എനിക്ക് നേരെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തിന് നേരെയവൻ ഇടിക്കാനായി ഓങ്ങി. പക്ഷേ അവൻ മനസ്സിൽ കണ്ടത് ഞാൻ മാനത്ത് കണ്ടിരുന്നു. ഞാനവൻ ഇടിക്കാനോങ്ങിയ കൈയ്യിൽ എന്റെ കൈ മടക്കി പിടിച്ച് ശക്തിയായി വീശിയിടിച്ചതോടെ അവൻ അതിന്റെ

💬 Comments

View all comments