0%

Chapter Title : ഒളിച്ചോട്ടം 5 [KAVIN P.S]

Author : ????? ? ? Read All Parts 409

വേദനയിൽ കിടന്നലറി. ഈ സമയം ഞാനവനെ തള്ളി നെഞ്ചിൽ നിന്ന് മറിച്ചിട്ടിട്ട് അപ്പോഴുണ്ടായ ദേഷ്യത്തിൽ അവന്റെ മുഖം പിടിച്ച് ഞാനവിടത്തെ പരുക്കനിട്ട തറയിൽ ഇട്ട് ഉരച്ചു. അവന്റെ മുഖത്തെ തൊലി പൊളിഞ്ഞ് അതിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി.

അവിടെ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ അനൂന്നെ നോക്കുമ്പോൾ അവളെന്നെ എന്തോ അത്ഭുതം കാണുന്ന മുഖഭാവത്തോടെ നോക്കി നിൽക്കുന്നുണ്ട്.

എന്നെ നോക്കി നിൽക്കുന്ന അനുവിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ച് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി എന്നെയാരോ പിറകിൽ നിന്ന് കഴുത്തിന് വട്ടം പിടിച് പിറകിലോട്ട് വലിച്ച് കൊണ്ടുപോയി. ഞാനെന്റ വലത്തെ കാൽ അവന്റെ വലത്ത് കാലുമായി കോർത്തിട്ട് ഞാനവനുമായി പിറകിലോട്ട് മറിഞ്ഞു വീണു. നിമിഷം നേരം കൊണ്ട് ഞാൻ ചാടിയേഴുന്നേറ്റ് എന്നെ പിറകിൽ നിന്ന് പിടിച്ചവനാരെന്ന് നോക്കിയപ്പോ നേരത്തെ ഞാൻ മുഖം നിലത്തിട്ടുരച്ച അതേ കക്ഷി തന്നെ.അവൻ തറയിൽ ചോരയൊലിച്ച മുഖത്തോടെ വീണു കിടന്ന് ഞെരങ്ങുന്നുണ്ട്.

എന്റെ കൈയ്യിൽ നിന്ന് എത്ര ഇടിയും തൊഴിയും കൊണ്ടിട്ടും അടങ്ങാതെ വീണ്ടും അവർ മൂന്നാളും എന്നെ പിറകിൽ നിന്ന് വട്ടം പിടിച്ച് പൂട്ടിട്ട് നിർത്തി. പക്ഷേ എന്റെ അനൂന്നെ ദ്രോഹിച്ചവരോടുള്ള എന്റെയുള്ളിലെ കത്തുന്ന കനൽ പോലെ ജ്വലിക്കുന്ന പകയുടെ ചൂട് പിന്നെയാണ് അവർ ശരിക്കും അറിഞ്ഞത്.

എന്നെ വട്ടം പിടിച്ചിരുന്നവന്മാരെ ഓരോരുത്തരെയായി ഞാനെന്റ പുറം കാല് കൊണ്ട് ചവിട്ടിയും തല കൊണ്ട് ഇടിച്ചും വീഴ്ത്തി. എന്റെ ഒറ്റയാൾ പോരാട്ടം അനു കണ്ണ് തള്ളി നോക്കി നിൽപ്പുണ്ട്. അനുവിനോട് തോന്നിവാസം പറഞ്ഞതിന് എന്റെ കൈയ്യിൽ നിന്ന് ഇടി കൊണ്ട് വീണു കിടന്നവൻ ഈ സമയം എഴുന്നേറ്റിട്ട് ചുണ്ട് മുറിഞ്ഞ് വായക്കകത്തായ ചോര തുപ്പി കളഞ്ഞിട്ട് അവിടെ നടക്കുന്ന തല്ല് നോക്കി നിന്നിരുന്ന അനുവിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ ഒഴിഞ്ഞ് കിടക്കുന്ന ബിൽഡിംഗിലേയ്ക്ക് വലിച്ചു കൊണ്ടു പോവാനായി ഒരു ശ്രമം നടത്തി.

"അനു വിടടാ എന്നേ ന്ന്" പറഞ്ഞ് അവന്റെ കൈയ്യിൽ അടിച്ച് കൊണ്ടിരുന്നു. ഈ ഒരു കാഴ്ച കണ്ട് കൊണ്ടാണ് നിയാസും അമൃതും ബൈക്കിൽ അങ്ങോട്ടെയ്ക്ക് വരുന്നത്. അമൃത് ബൈക്കിന്റെ പിറകിൽ നിന്ന് ചാടിയിറങ്ങി അനൂന്റെ

💬 Comments

View all comments