0%

Chapter Title : ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Author : kkstories Read All Parts 214

അവരുടെ അടുത്തേക്ക് നടന്നടുത്തു .അവനെ കണ്ടപ്പോള്‍ അവരുടെ മുഖത്തിനും തെളിച്ചം വന്നു.

"മോനെ യാത്ര എങ്ങനെ ഉണ്ടായിരുന്നു".നന്ദിനി മകന്‍റെ മുഖത്ത് തലോടികൊണ്ട് ചോദിച്ചു.

"കുഴപ്പമില്ലായിരുന്നു അമ്മെ,പിന്നെ 6 മണിക്കൂര്‍ യാത്ര അല്ലെ ഒരേ ഇരുപ്പ് ഇരുന്നു നടു പൊളര്‍ന്നു."

"ആ നീ കേറി വാ ,നിനക്ക് ഇഷ്ടപ്പെട്ട മാമ്പഴപുളിശേരിയും അവിയലും ഒകെ ഉണ്ടാക്കി വെച്ചിട്ടുണ്ട്."

"എന്നാല്‍ ഒരു കൈ നോക്കിയിട്ട് തന്നെ ബാക്കി കാര്യം."

"ഏയ്‌ നീ ആദ്യം പോയി കുളിച്ചിട്ടു വാ അപ്പോഴേക്കും അമ്മ എല്ലാം വിളമ്പി വെക്കാം, വന്നു വന്നു ചെറുക്കന്‍റെ സ്വഭാവം എല്ലാം തലതിരിഞ്ഞായി".നന്ദിനി പറഞ്ഞു .

"ശരി അമ്മെ ഞാന്‍ കുളിച്ചിട്ടു വരാം".മുഖത്ത് ഒരു ചിരി വരുത്തികൊണ്ട് ദാസ് പറഞ്ഞു.

കുളികഴിഞ്ഞ് വന്ന് അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ആഹാരം കഴിച്ചതിനു ശേഷം ഉമ്മറത്ത്‌ ഇരിക്കുകയായിരുന്നു ദാസ്,അടുത്ത് നന്ദിനിയമ്മയും ഇരുന്ന് വിശേഷങ്ങള്‍ തിരക്കുകയായിരുന്നു.

"എന്തിനാ മോനെ ഈ പ്രാവിശ്യം ട്രാന്‍സ്ഫര്‍ "?.നന്ദിനിയമ്മ ചോദിച്ചു.

"എല്ലാ വട്ടത്തെയും പോലെ ഒരു കേസ് അന്വേഷണം എസ്.പി എനിക്ക് കൈമാറാന്‍ ഇരുന്നപ്പോള്‍ ആണ് ഈ ട്രാന്‍സ്ഫര്‍ കിട്ടിയത്,പോരാത്തതിന് ഒരു രാഷ്ട്രീയ കൊലപാതകം കൂടി അപ്പോള്‍ പിന്നെ ട്രാന്‍സ്ഫര്‍ കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.ഞാന്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ആ കേസ് എനിക്ക് ഉറപ്പായും തെളിയിക്കാന്‍ പറ്റുമായിരുന്നു പക്ഷെ അതിനു മുന്‍പ്"......., ദാസ് പറഞ്ഞു നിര്‍ത്തി.

"അത് പോട്ടെ ഡാ,എന്‍റെ മോന്‍ മിടുക്കനാണെന്ന് അമ്മയ്ക് അറിയാം,ഒരു കണക്കിന് മോന് ട്രാന്‍സ്ഫര്‍ ഇങ്ങോട്ട് തന്നെ കിട്ടിയത് നന്നായില്ലെ,അതുകൊണ്ടല്ലെ അമ്മയ്ക്ക് കുറെ നാളിനു ശേഷം മോനെ കാണാന്‍ പറ്റിയതും,നിനക്ക് ഇനി കുറച്ചു നാളെങ്കിലും അമ്മയോടൊപ്പം ഇവിടെ

💬 Comments

View all comments