0%

Chapter Title : ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Author : kkstories Read All Parts 216

കഴിയാന്‍ പറ്റുന്നതും".നന്ദിനി പറഞ്ഞു

"അതും ശരിയാണമ്മെ,ഇനി ഉടനെ ഒന്നും അടുത്ത ട്രാന്‍സ്ഫര്‍ കിട്ടാതിരുന്നാല്‍ കൊള്ളാം".ദാസ് പറഞ്ഞു

അതേസമയം നന്ദിനി മകന്‍റെ കല്യാണക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ അവനോട് പറയണോ വേണ്ടിയോ എന്ന ആശയകുഴപ്പത്തില്‍ ആയിരുന്നു.

"അമ്മെ".എന്ന ദാസിന്‍റെ വിളി കേട്ടിട്ടാണ് നന്ദിനി ആ ചിന്തയില്‍ നിന്നും മുക്ത ആയത്.

"അമ്മ എന്ത് ആലോചിച്ചുകൊണ്ടിരിക്കുവരുന്നു?".ദാസ് ചോദിച്ചു

"ഒന്നും ഇല്ലെട വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നത".നന്ദിനി പറഞ്ഞു

"അതൊന്നും അല്ല എന്താണെന്ന് തുറന്ന് പറ അമ്മെ,അല്ലെങ്കില്‍ പിന്നെ അമ്മേടെ ഈ മോന്‍ പിണങ്ങുവെ"...........

"നീ ദേഷ്യപ്പെടില്ലെന്നു ഉറപ്പ് തന്നാല്‍ പറയാം".

"ഞാന്‍ ദേഷ്യപ്പെടില്ല അമ്മ പറയ്".

"നിന്നെ ഒരു കല്യാണം കഴിപ്പിക്കുന്ന കാര്യത്തെ കാര്യത്തെക്കുറിച്ചാ ഞാന്‍ ആലോചിച്ചത്".

"ഞാന്‍ അമ്മയോട് പറഞ്ഞിട്ടുള്ളത കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്ന്".

"അതെന്താട നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ?" "അതോ നീ സന്യസിക്കാന്‍ പോവാണോ?".നന്ദിനി ചോദിച്ചു.

"അതല്ലമ്മേ ഇപ്പോള്‍ തന്നെ കണ്ടില്ലെ എന്‍റെ അവസ്ഥ,സ്വന്തം അമ്മയുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറില്ല,ഇനി ഒരു പെണ്ണിനെ കെട്ടി അതിന്‍റെ സന്തോഷം കൂടി ഞാന്‍ നശിപ്പിക്കണോ?''

"ഡ നീ പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഈ വീട്ടില്‍ ഒറ്റക്കല്ലേ എനിക്ക് ഒരു കൂട്ടിന് വേണ്ടി എങ്കിലും നീ കല്യാണം കഴിക്കണം,ഞാന്‍ പോയി കഴിഞ്ഞാല്‍ നിനക്ക് ഒരു തുണ വേണ്ടേ?,ഇതു അമ്മേടെ ഒരു ആഗ്രഹമ കുട്ടന്‍ എതിര് പറയരുത്........

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ദാസ് പറഞ്ഞു

"ശരി അമ്മയുടെ ഇഷ്ടം".

"എന്‍റെ മോന് വേണ്ടി ഒരു സുന്ദരികുട്ടിയെ തന്നെ അമ്മ കണ്ടുപിടിക്കും".നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു

"ഉം".ദാസ് ഒന്ന് മൂളുക മാത്രം ആണ്

💬 Comments

View all comments