0%

Chapter Title : ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Author : kkstories Read All Parts 218

ചെയ്തത്.

പിറ്റേന്ന് പുലര്‍കാലത്ത്‌ വീട്ടിലെ പൂവന്‍കോഴി കൂവുന്ന ശബ്ദം കേട്ടാണ് ദാസ് ഉണര്‍ന്നത്.രാവിലത്തെ വ്യായാമവും പ്രഭാതക്രിത്യങ്ങളും കഴിഞ്ഞു ദാസ് ഉമ്മറത്തിരുന്നു അമ്മ ഉണ്ടാക്കിയ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു.

"മോനെ ആഹാരം കഴിക്കണ്ടേ"? "ഇന്നു നേരത്തെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യേണ്ടതല്ലേ"?അടുക്കളയില്‍ നിന്നു കൊണ്ട് നന്ദിനി ദാസിനോട് പറഞ്ഞു.

"ആ അമ്മെ,ദാ വരുന്നു".ദാസ് മറുപടി നല്‍കി

രാവിലെ അമ്മ ഉണ്ടാക്കിയ ദോശയും സാമ്പാറും കഴിച്ച ശേഷം ദാസ് യൂണിഫോം ഇടാനായി തന്‍റെ മുറിയിലേക്ക് പോയി.യൂണിഫോം അണിഞ്ഞ ശേഷം തന്‍റെ മുറിയിലെ കണ്ണാടിയില്‍ നോക്കി മീശയും പിരിച്ച് ദാസ് തൊപ്പിയും വെച്ച് കോണിപടികള്‍ ഇറങ്ങി താഴെ ചെന്നു.അമ്മയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയതിനു ശേഷം യാത്രയും പറഞ്ഞു തന്‍റെ കാറില്‍ പുതിയ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

ഇതേ സമയം പുതിയ എ.എസ്.പി യെ വരവേല്‍ക്കാനായി സ്റ്റേഷനില്‍ തയാറെടുപ്പുകള്‍ നടക്കുകയായിരുന്നു.ബൊക്കയും പൂമാലയും ഒരുക്കി എ.എസ്.പി യുടെ വരവിനായി ആ സ്റ്റേഷനിലെ ദാസിന്‍റെ ജൂനിയര്‍ ഓഫീസെര്‍സും കോണ്സ്ട്രബിള്‍സും എല്ലാം സ്റ്റേഷന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു.

"പുതിയ എ.എസ്.പി എങ്ങനെ ഉള്ള ആളാണ് എന്ന് അറിയുമോ"? അവിടെ നിന്ന ഒരു കോണ്സ്ട്രബിള്‍ സഹപ്രവര്‍ത്തകനോട് ചോദിച്ചു.

"കൃഷ്ണദാസ് എന്നാണ് പേര്,ചെറുപ്പക്കാരന്‍ ആണ്,പിന്നെ ഡിപ്പാര്‍ട്ടുമെന്റ്റില്‍ അദ്ദേഹത്തിന് ചൂടന്‍ ദാസ് എന്ന വട്ടപ്പേര് ഉള്ളതായും ആണ് കേട്ടത്".മറ്റെയാള്‍ മറുപടി പറഞ്ഞു.

കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം ദാസിന്‍റെ കാര്‍ സ്റ്റേഷന്‍റെ മുന്‍പില്‍ വന്നു നിന്നു.ദാസ് കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും അദ്ധേഹത്തെ സല്യുട്ട് ചെയ്തു.അതിന് ശേഷം സി.ഐ ബെഞ്ചമിനും എസ്.ഐ ഷെമീറും ബൊക്കയും പൂമാലയും നല്‍കി ദാസിനെ

💬 Comments

View all comments