Chapter Title : ഒളിയും മറയും ഇല്ലാത്ത വീട് 4 [Stone Cold]
ഒന്ന് കിടക്കാൻ പോവാണേ.. എന്തേലും ആവശ്യം ഉണ്ടേ വിളിച്ചാ മതി അടുക്കള ഞാൻ അടുയ്ക്കുന്നില്ല.. കേട്ടോ സുലേഖ രവിയെ നോക്കി പറഞ്ഞു.. രവി അത് കേട്ട് തലയാട്ടി കൊണ്ട് ബാക്കി വിറക് കീറാൻ തുടങ്ങി..
സുലേഖ നേരെ ചെന്നു മുൻ വാതിൽ അടച്ചു കുറ്റി ഇട്ടു തന്റെ റൂമിലേക്ക് ചെന്നു കിടന്നു കട്ടിലിൽ കുറച്ചു നേരം..
രവി വിറക് വെട്ടി കീറി കുറച്ചു കുറച്ചായി ചായിപ്പിൽ അടുക്കി വെച്ചു കൊണ്ട് ബാക്കി വിറക് കൂടി കീറി കൊണ്ടിരുന്നു.. സുലേഖ നന്നായി ഒന്ന് മയങ്ങി എണീറ്റ് മുടി അഴിച്ചു കെട്ടി നേരെ അടുക്കളയിൽ ചെന്ന് കാപ്പി ഇട്ടു..
രവിക്ക് ഉള്ള കാപ്പിയും ആയി വർക് ഏരിയയിലേക്ക് ഇറങ്ങി രവി ചേട്ടാ ദാ കാപ്പി കുടിക്കാൻ വന്നേ.. സുലേഖ രവിയെ നോക്കി വിളിച്ചു.. രവി സുലേഖയുടെ അടുത്തേക്ക് ചെന്നു കാപ്പി വാങ്ങി.. ഇനി ദാ ആ കിടക്കുന്നത് കൂടിയേ ഒള്ളു ചേച്ചി രവി പറഞ്ഞു..
ആ. സുലേഖ മൂളി അടുപ്പിൽ വെക്കാൻ ഒരു തുള്ളി വിറക് ഇല്ലാരുന്നു.. ഗ്യാസ് വാങ്ങി ഉപയോഗിക്കാൻ നിന്നാൽ നമ്മുടെ കയ്യിൽ നിക്കില്ല സുലേഖ പറഞ്ഞു.
രവി സുലേഖ ഇട്ടാ കാപ്പി ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്നു അഭി എവിടെ ചേച്ചി. ആ പുറത്തേക്ക് പോയതാ ഇത് വരെ വന്നില്ല... സുലേഖ പറഞ്ഞു..
രവി കാപ്പി കുടിച്ചു ഗ്ലാസ്സ് സുലേഖയ്ക്ക് നൽകി അതും വാങ്ങി സുലേഖ അടുക്കളയിൽ കയറി പോയി രവി ബാക്കി വിറക് കൂടി കീറാൻ ആയി മുറ്റത്തേക്ക് ഇറങ്ങി കോടാലി എടുത്തു വിറക് മുട്ടിയിൽ
💬 Comments
View all comments