Chapter Title : ഓം ശാന്തി ഓശാന 2
ഇവന്റെ കൂടെ ആയിരിക്കണം എന്ന്.. ഞങ്ങൾ വീട് എത്തിയപ്പോൾ 11 മണി കഴിഞ്ഞു..അവന്മാർ ഒക്കെ പുറത്തു തന്നെ ഉണ്ട്..ചെന്ന് കേറിയപ്പോ തന്നെ ചേട്ടന്റെ വക തെറി കിട്ടി..ഫോൺ ഓഫ് ആയതിനും ലേറ്റ് ആയി ഇറങ്ങിയ്തിനും ഒക്കെ..ഞാൻ എബിൻന്റെ പുറകിലെക്കു നീങ്ങി നിന്നു ആണു ഫുൾ കേട്ടത്..മതിയെടാ ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു എന്നെ രക്ഷിച്ചതും അവൻ തന്നെആണു.. ഞാൻ നനഞ്ഞതു മാറ്റി വരുമ്പോഴേക്കും അവന്മാർ ടെറസിൽ കുപ്പി പൊട്ടിച്ചിരിന്നു ബൈക്ക് മുറ്റത്തു തന്നെ ഉണ്ടോ എന്ന് ഞാൻ നോക്കി. ഉണ്ട് എബിൻ പോയിട്ടില്ല.ഞാൻ മേലേക്ക് കേറി ചെന്നു.. മാജിക് മൊമെന്റ്സും ചിക്കൻ ചില്ലിയും ഒക്കെ റെഡി ആണു..ഞാൻ ചെല്ലുമ്പോ എബിൻ അടുത്ത സിപ് എടുക്കുവാണ് " ഓഹ് ഇതിനു ആണല്ലേ എന്നെ കൊണ്ട് ആക്കാൻ ഇത്രെയും ശുഷ്‌കാന്തി കാട്ടിതു " "പിന്നില്ലാതെ" "നിനക്ക് വേണോ" ക്രിസ്റ്റി ആണ്.. അവൻ ആണു ഇവിടത്തെ ആംബ്രോ...എല്ലാരേം കുടിപ്പിച്ചു കൊല്ലുന്നവൻ.. "വോ എനിക്ക് വേണ്ട " "എന്നാ ഒഴിച്ച് താടി " അത് കേൾക്കേണ്ട താമസം ഞാൻ എബിൻന്റെ അടുത്ത് പോയി ഇരുന്നു.. ആദ്യത്തെ പെഗ് ഒഴിച്ച് ക്രിസ്റ്റിക്കു കൊടുത്തു.. രണ്ടാമത്തെ ചേട്ടനും.. അവരുടെ കപ്പാസിറ്റി എനിക്ക് നന്നായി അറിയാം.. എബിൻ ന്റെ കാര്യം എനിക്ക് അറിയില്ലലോ..ഞാൻ ചോദിച്ചു "ഇയാൾക്ക് എങ്ങിനെ ആണാവോ "
"അവൻ ഡ്രൈ ആണു അടിക്കാറു " ഡ്രൈ ഓ.. ഇതിപ്പോ ഇങ്ങേരുടെ ബോഡിൽ കരളു ബാക്കി ഉണ്ടോ ആവോ.. ഈശ്വരാ ഞാൻ തന്നെ നോക്കണം അല്ലോ.. ഞാൻ മനസില്ലമനസോടെ ഡ്രൈ ഒഴിച്ച് കൊടുത്തു. പ്രേമിക്കണ ചെക്കന് പെഗ് ഒഴിച്ച് കൊടുത്ത ആദ്യത്തെ പെണ്ണ് ഞാൻ ആയിരിക്കും.. അതും ഡ്രൈ.. ആ 2 ലിറ്റർ മുഴുവൻ അവന്മാർ നാലും കൂടെ അടിച്ചു തീർത്തു.. വീട്ടിൽ ഞങ്ങൾ മാത്രം ഉള്ളു.. ആന്റി ചേച്ചിയുടെ അടുത്ത ആണു അങ്കിൾ സ്പെയിൻ ഇലും.. വീട് ആണെങ്കിൽ ഒരു തോട്ടത്തിന്റെ നടുക്കും. അത്കൊണ്ട് ആണു ഇവന്മാർക്കു ഈ ധൈര്യം.വെള്ളം അടിച്ചു ഫിറ്റ് ആയിരിക്കുംബോ കൂടെ ഇരിക്കാൻ നല്ല രസം ആണു.. പല കള്ളത്തരങ്ങൾ വെളിവ്
💬 Comments
View all comments