Chapter Title : ഓം ശാന്തി ഓശാന 2
വിളിച്ചു കാര്യം പറഞ്ഞു അതിലും ഭേദം ചേട്ടൻ ആയിരുന്നു എന്ന് വിളിച്ചു കഴിഞ്ഞപ്പോൾ ആണു തോന്നീത് അവളു ഒടുക്കത്തെ ചിരി..കാര്യം എനനനനനിക്ക് ഇതിന്റെ എ ബി സി ഡി അറിയില്ലേലും അവളുടെ ചെക്കൻ കോളേജിൽ അവളുടെ സീനിയർ ആയതു കൊണ്ടുംക മ്പികുട്ട ന്‍നെ റ്റ്അവന്റെ കൂടെ കറക്കം,ട്രിപ്പ് ഒക്കെ ഉള്ളത് കൊണ്ടും അവൻ കെട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും അവൾക്കു ഈ വക കാര്യങ്ങളിൽ നല്ല എക്സ്പീരിയൻസ് ഉണ്ട്.. എനിക്ക് ആണെങ്കിൽ അത് കേട്ടു ഉള്ള പരിചയം മാത്രം ആണു ഉള്ളത്. പക്ഷെ ആ കളിയാക്കിത് എനിക്ക് തീരെ പിടിച്ചില്ല. അവൻ എന്നെ വലിച്ചു കീറും അന്ന് ഇരുന്നു മോങ്ങിക്കോ എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു കലിപ്പിൽ ഇരിക്കുമ്പോൾ ആണു അടുത്തത്
"എന്താടീ എബിൻ നിന്നെ ഏതാണ്ട് ചെയ്തു എന്ന് കേട്ടല്ലോ "ഫെമി ചേച്ചി ആണു. ഹാവൂ ആശ്വാസം ആയി ഒരാൾ എങ്കിലും ഉണ്ടല്ലോ വിശ്വസിക്കാൻ എന്ന് വെച്ച് കഥ ഫുൾ പറയാൻ തുടങ്ങിയ എന്നെ പാടെ നിരാശ പെടുത്തി ചേച്ചി അവന്റെ സൈഡ് പിടിച്ചു. അതും കൂടെ ആയപ്പോൾ എനിക്ക് സഹിച്ചില്ല
"ചെയ്ത അവൻ പുണ്യാളൻ ഞാൻ നൊണച്ചി കൊള്ളാം" ഞാൻ ഒരു പുച്ച ഭാവത്തിൽ പറഞ്ഞു നിനക്ക് അത് കിട്ടണം എന്നായി ചേച്ചി.നീ ആ ചെക്കനെ തല്ലു കൊള്ളിച്ചില്ലേ അപ്പൊ അവൻ അത് ചെയ്തില്ല എങ്കിലേ ഉള്ളു
"തല്ലിയോ... ആര് ആരെ എപ്പോ ?"ഞാൻ ആകെ വണ്ടർ അടിച്ചു ചേച്ചിയെ നോക്കി
"ആ, അല്ലെങ്കിലേ അവൻ കുരുത്ത കേട് ആണു. റോഡിൽ
💬 Comments
View all comments