Chapter Title : ഓം ശാന്തി ഓശാന 2
അതിന്റെ മണം വലിച്ചു ആസ്വദിക്കുമ്പോ ഷാൾ ഇടാത്തതതിന് അവൻ എന്നെ ചീത്ത പറയുക ആയിരുന്നു.എന്നെ അങ്ങെ ചീത്ത പറഞ്ഞിട്ടുള്ളത് ചേട്ടനോ ക്രിസ്റ്റിയോ അൽഫി യോ മാത്രം ആണു.. അവന്റെ നോട്ടത്തിൽ എങ്ങും കാമത്തിന്റെ ഒരു അംശം പോലും ഇല്ലായിരുന്നു..അവന്റെ മാത്രം ആയ എന്തോ ഒന്നു മറ്റു ആർക്കോ കിട്ടിയ പോലെ ഉള്ള ഒരു ദേഷ്യം ആയിരുന്നു അവൻ എന്നോട് കാണിച്ചത്..എല്ലാവരും നോക്കുന്നുണ്ട,അത്രേയു ഉച്ചത്തിൽ ആണു പറയുന്നത്.ഞാൻ എല്ലാം മിണ്ടാതെ നിന്നു കേട്ടതേ ഉള്ളു.ഒടുക്കം ചീത്ത പറഞ്ഞു എന്നോട് ചേർന്ന് നിൽകുമ്പോൾ എന്നെ നോക്കിയ കണ്ണുകൾ എല്ലാം പലവഴി ആയി..കാരണം ഇനി ഇവളെ നോക്കിയാൽ നോക്കുന്നവനെ ഞാൻ തല്ലും എന്നാ മട്ടിൽ ആയിരുന്നു അവൻ. ഞാൻ അവന്റെ ദേഷ്യവും ആസ്വദിച്ചു..എന്തോ വല്ലാത്ത ഒരു മൂഡിൽ ആയി ഞാൻ.. ഒരു 15 മിനിറ്റ് എങ്കിലും കഴിഞ്ഞു കാണും എനിക്ക് വിശന്നു തുടങ്ങി.. ഞാൻ എബിനെ തോണ്ടി എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു. കുറച്ചു മാറി ഒരു തട്ടുകടയിൽ നിന്നും നല്ല മണം വരുന്നു്ട്.. എബിൻ അങ്ങോട്ട് നടന്നു പുറകെ ഞാനും.. കടയുടെ മുന്നിൽ നല്ല തിരക്ക് ആണു.നിറയെ ആളുകൾ..എബിൻ പതിയെ അവന്റെ വലതു കൈ കൊണ്ട് എന്നെ വലിച്ചു അടുപ്പിച്ചു, എന്നെ ചുറ്റി പിടിച്ചു.ആ തിരക്കിലൂടെ നടക്കുമ്പോൾ ഒരാൾ പോലും എന്റെ ദേഹത്ത് ഒന്നും മുട്ടാൻ അവൻ സമ്മതിച്ചില്ല..എന്റെ മാത്രം ആണു എന്ന പറയാതെ പറഞ്ഞു ചേർത്തു പിടിക്കും പോലെ..
അന്ന്, ആ വിരൽ തുമ്പിൽ നിന്നും എന്നിലേക്ക് പടർന്ന ചൂട് ആയിരുന്നോ പ്രണയം?
നല്ല ചൂടുള്ള കപ്പയും പോട്ടിയും കഴിക്കുമ്പോഴും ഞാൻ അവനെ നോക്കി ഇരിക്കുക ആയിരുന്നു..കൈയിൽ ഉണ്ടായിരുന്നതു തീർത്തിട്ട് എന്റെ പ്ലേറ്റ്ൽ നിന്നും വാരി കൊണ്ട് പോകുമ്പോ എന്റെ വിശപ്പ് ഞാൻ മറന്നു..എനിക്ക് അവനെ ഊട്ടിയാൽ മതി ആയിരുന്നു.കൈ കഴുകി കഴിഞ്ഞു അവന്റെ താടി രോമങ്ങളിൽ പറ്റിയിരുന്നെതു തുടച്ചു കൊടുക്കുംമ്പോ ആ കള്ള ചിരി എന്നിൽ പതിഞ്ഞിരുന്നു..ഇന്നലെ വരെ ഉണ്ടായ ദേഷ്യം എല്ലാം എവിടെയൊക്കെയോ പോയ പോലെ ഈ പ്രണയം എന്ന് പറയുന്നത് ഒരു ജിന്ന് ആണു അത്
💬 Comments
View all comments