Chapter Title : ഓം ശാന്തി ഓശാന 4
ബീറ്റ് കൂടി...
മിക്കവാറും സാദനം ഇപ്പൊ പൊട്ടി തെറിച്ചു പോവും..ഒന്നും പറയാൻ പറ്റാതെ ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ എബിന്റെ മുഖത്തു നോക്കി വണ്ടർ അടിച്ചു നിൽക്കുവാണ് ഞാൻ.
പെട്ടെന്ന് ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്.. മിണ്ടരുത് എന്ന് എബിൻ ആംഗ്യം കാട്ടി അലമാരയുടെ ഇടയിലേക്ക് കേറി നിന്നു... ഞാൻ ചെന്ന് വാതിൽ തുറന്നു.. അമ്മ ആയിരുന്നു
"നീ ഇതിൽ എന്ത് ചെയ്യുവാ"
"ഞാൻ.. ഞാൻ ഫോൺ ചെയ്യുവായിരുന്നു"
"അതിനു ഈ വാതിൽ എന്തിനാ അടച്ചിട്ടു വച്ചേക്കുന്നെ"
"പിള്ളേർ ഓടി കേറി സൗണ്ട് ഉണ്ടാക്കും അത് കൊണ്ടാ" ഭക്ഷണം കഴിക്കാൻ വായോ എന്ന് പറഞ്ഞു അമ്മ പോയി ഞാൻ വാതിൽ അടച്ചു കുട്ടി ഇട്ടു ജനലിന്റെ അരികിലേക്ക് നടന്നു..
"നീ ഒന്നും പറഞ്ഞില്ല ഞാൻ എന്ത് പറയാൻ ആണ്... ഒരുമാതിരി ലോട്ടറി അടിച്ച അവസ്ഥ ആയി പോയി... ഇഷ്ടം ആണെന്ന് പറയണം എന്ന് ഉണ്ട്.. വായിൽ നിന്നും വരേണ്ടേ.. ഞാൻ മിണ്ടാതെ നിൽക്കുന്ന കണ്ടിട്ട് ആവണം അവൻ നീ ആലോചിക്ക എന്ന് പറഞ്ഞു നടന്നതും ഞാൻ കയ്യിൽ കേറി പിടിച്ചു കഴുത്തിലെക്കു ചാടിയതും ഒരുമിച്ചു ആയിരുന്നു..എന്റെ ചാടലിന്റെ ഗുണം കൊണ്ട് അവൻ പിന്നോട്ട് നീങ്ങി പോയി..ചിരിച്ചു കൊണ്ട് എന്നെ ചുറ്റി പിടിച്ചു.. "നേരത്തെ പറഞ്ഞാൽ എന്തായിരുന്നു എബി"
"അതിനു നീ ഇവിടെ വേണ്ടേ!"
പതിയെ അവൻ എന്നെ നിലത്തു നിർത്തി...ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു ചെപ്പ് എടുത്തു.. എന്റെ മുന്നിൽ മുട്ട് കുത്തി..ഓഹ് മോതിരം ഇട്ടു തരാൻ പോവാണോ.. എനിക്ക് വയ്യ... ഞാൻ സ്വപനം ആണോ കാണുന്നത് എന്ന് എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു...ഏയ് സ്വപ്നം ആണെങ്കിൽ ഇപ്പൊ ഞാൻ എണീക്കാൻ ടൈം ആയി.
മോതിരം ഇടാൻ കൈ നീട്ടി കൊണ്ട് നിന്ന എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു അവൻ ചെപ്പു തുറന്നു"നേരിയ ഒരു മാല,അവൻ തന്നെ കെട്ടി തരട്ടെ എന്ന് കരുതി ഞാൻ തിരിഞ്ഞു നിന്നു.അഴിഞ്ഞു കിടന്ന മുടി എടുത്തു മുന്നിലേക്ക് ഇട്ടു.,ഇപ്പൊ കെട്ടും എന്ന് പ്രതീക്ഷയിൽ നിന്ന എന്നെ വട്ടാക്കികൊണ്ട് എബിൻ നിർത്താതെ
💬 Comments
View all comments