0%

Chapter Title : ഓണക്കളി 3 [മിക്കി]

Author : മിക്കി Read All Parts 2.7K

ഒന്ന് പുറത്ത് പോയിട്ട് വരട്ടെ..?”

“എന്തുപറ്റി..? എന്തേലും വാങ്ങാനാണോ”

“ചെറിയ ഒന്നുരണ്ട് ഷോപ്പിംഗ് കൂടി നടത്താനുണ്ട്..!” ഞാൻ പറഞ്ഞ് നിർത്തിയതും പോയിട്ട് വരാൻ അവൻ അനുവാദം തന്നു.

അവൻ  ഓഫീസിലേക്ക് പോയ ശേഷം ഞാനും ചിന്നുവും പുറത്തുപോയി ചെറിയ ഒന്നുരണ്ട് ഷോപ്പിംഗ് കൂടി നടത്തി, ഉച്ചയായപ്പഴേക്കും അവനും വന്നു.. നാട്ടിലേക്ക് പോകുമ്പോൾ ചിന്നുവിനെ എൽദോച്ചായന്റെ വീട്ടിൽ നിർത്താനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്, ഇവിടെ നിന്നോളം എന്ന് അവൾ പറഞ്ഞെങ്കിൽ ഒറ്റയ്ക്ക് നിൽക്കണ്ട എന്ന് ഞങ്ങൾ പറഞ്ഞു.

ഞങ്ങൾ നാട്ടിലേക്ക് പോകുന്നതിന്റെ ഒരുക്കങ്ങളൊക്കെ തുടങ്ങി. രാത്രി 8:10നാണ് ഫ്ലൈറ്റ് ടേക്ക്ഓഫ്‌ ടൈം, നേരിട്ടുള്ള ഫ്ലൈറ്റ് ആയതുകൊണ്ട് ലാന്റാവാൻ  ഏകദേശം ഒരു നാലര നാലേമുക്കാൽ മണിക്കൂർ സമയമെങ്കിലും എടുക്കും.

വൈകിട്ട് 6:00 ആയപ്പോൾ ഞങ്ങൾ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. ടാക്സി വിളിച്ച് നേരെ പോയത് എൽദോച്ചായന്റെ ഫ്ലാറ്റിലേക്കായിരുന്നു, അവിടുന്ന് അച്ചായന്റെ കാറിനാണ് എയർപോർട്ടിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്,.

“അപ്പൊ രണ്ടാഴ്ച്ച കഴിഞ്ഞെ ഇനി കാണാൻ പറ്റു അല്ലെ..?” എൽദോച്ചായന്റെ ഫ്ലാറ്റിൽ ചെന്ന് എല്ലാരും ഹാളിലിരുന്ന്  കോഫി കുടിക്കുമ്പോഴാണ് അച്ചായന്റെ ചോദ്യം.

“അതേ അച്ചായാ..! ഇനി രണ്ടാഴ്ച്ച കഴിഞ്ഞേ ഞങ്ങൾ ഇനി ഇങ്ങോട്ടുള്ളു” വിച്ചു അത് പറഞ്ഞ് നിർത്തിയതും.

“പ്രിയ കുറച്ച് നാളായിട്ട് നിലത്തെങ്ങും അല്ലല്ലൊ..! നാട്ടിൽ പോകുന്നതിന്റെ സന്തോഷത്തില അല്ലെ..?” ജിൻസിയേച്ചിയുടെ ചോദ്യം എന്നോടായിരുന്നു.

“2 വർഷം ആയില്ലേ ചേച്ചി..! വീട്ടുകാരെയൊക്കെ കാണാൻ കിട്ടിയ പല അവസരങ്ങലും ജോലിത്തിരക്ക് കാരണം ഉപേക്ഷിക്കേണ്ടി വന്നു ..! സത്യം പറഞ്ഞൽ ഈ ഓണത്തിന് നാട്ടിലേക്ക് പോകുന്ന കാര്യം കഴിഞ്ഞ ഓണത്തിനുതന്നെ ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചതാ” ഒരു

💬 Comments

View all comments