0%

Chapter Title : ഓണക്കോടി [രാധ]

Author : Kambikathakal Read All Parts 221

രണ്ട് ഫ്രീക്കന്മാർ കൂവിക്കൊണ്ട് എന്റെ സൈഡിലൂടെ ബൈക്കുമായി  ചീറിപ്പാഞ്ഞുപോയി.... കുറച്ചൂടെ  നടന്നപ്പോൾ മുമ്പിലായി ഒരു ആൾക്കൂട്ടം...

  പെട്ടന്ന് അങ്ങോട്ട് ഓടി... ആളുകൾക്കിടയിലൂടെ അവരെ തള്ളിമാറ്റി മുമ്പോട്ട് നടക്കുമ്പോൾ...

"ബൈക്കിന് പാഞ്ഞുവന്ന ആ ഫ്രീക്കന്മാർ ഇടിച്ചിട്ടതാ "

  ആൾക്കൂട്ടത്തിലാരോ പറയുന്നത് കേട്ടു.. മുമ്പിലെത്തിയപ്പോൾ ആദ്യം കണ്ടത് റോഡിൽ കിടക്കുന്നൊരു ടെക്സ്റ്റൈൽ ഷോപ്പിന്റെ പ്ലാസ്റ്റിക് ബാഗാണ്.. അതിനടുത്തു റോഡിലേക്ക് ചോര ചീറ്റി പരക്കുന്ന തലയുമായി ഒരു നാലുവയസ്സുകാരൻ.... രാവിലെ ഞാൻ കണ്ട... പിന്നീട് ഞാൻ........ അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി

ഞാൻ വേഗം കുട്ടിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു.. ആദ്യം കണ്ട ഓട്ടോയിലേക്ക് കയറിയപ്പോൾ ആരോ പിടിച്ചുകൊണ്ടുവന്ന് അവളേയും കയറ്റി...ചോര ഒലിക്കുന്ന തലയും പൊത്തി പിടിച്ച് ഞാൻ അക്ഷമനായി ഇരിക്കുമ്പോൾ എല്ലാം നഷ്‌ടപ്പെട്ടവളെപോലെ ഒന്നും മിണ്ടാതെ ബോധം നശിച്ച രീതിയിൽ ഇരിക്കുകയായിരുന്നു അവൾ... കുഞ്ഞുകൈ കൊണ്ട് എന്റെ ഷർട്ടിൽ ബലമായൊന്ന് പിടിച്ചു പിന്നെ ഒന്ന് പിടഞ്ഞു.... ഷർട്ടിലെ പിടിവിട്ട് താഴേക്ക് വീണു ....

  ആശുപത്രിക്ക് മുമ്പിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ കുഞ്ഞുമായി കാഷ്യോലിറ്റിയിലേക്ക് പാഞ്ഞു... ഡോക്ടർക്ക് മുമ്പിൽ കുഞ്ഞിനെ കിടത്തിയപ്പോൾ.... ഹാർട്ട് ബീറ്റ്‌സ് നോക്കിയ ഡോക്‌ടർ പറയാൻ വാക്കുകൾ കിട്ടാതെ പിടഞ്ഞു..... എന്റെ കണ്ണിൽ വെള്ളം വന്നു നിറഞ്ഞ്  കാഴ്ചകൾ മങ്ങി... കാതുകളിൽ അവന്റെ കുഞ്ഞു കിന്നാരങ്ങൾ വീണ്ടും വീണ്ടും........

  മോർച്ചറിക്ക് മുമ്പിൽ കരയാൻ പോലുമാകാതെ വിറങ്ങലിച്ചിരിക്കുന്ന അവളേയും നോക്കി മരത്തണലിൽ ഇരിക്കുമ്പോൾ ലോട്ടറിക്കാരി വീണ്ടും എന്റെ അരികിലെത്തി....

"ഏതോ നല്ല വീട്ടിലെ കൊച്ചാ... കോളേജിൽ പഠിക്കുമ്പോൾ ഏതോ ഒരുത്തനോടൊപ്പം ഇറങ്ങി പോന്നതാ... അവനു കള്ളും കഞ്ചാവും മറ്റുപല ഇടപാടും

💬 Comments

View all comments