Chapter Title : ഓണക്കോടി [രാധ]
ഉണ്ടെന്ന് അറിഞ്ഞപ്പോളേക്കും വയറ്റിൽ..... പിന്നെ ആരാന്റെ മുറ്റം അടിച്ചും പാത്രം കഴുകിയുമാ ആ കുഞ്ഞിനെ വളർത്തീത്.. ഈ കൊല്ലം അവനെ അംഗനവാടീൽ ചേർത്തു... ഓണപ്പരുപാടിക്ക് എല്ലാ പിള്ളേരും കോടി ഉടുത്തു വരുമ്പോൾ അവൻ മാത്രമെങ്ങനെ.... അതാ അവിടെ ചെന്നത്.... അപ്പോൾ അംഗനവാടീൽ ചേർത്തപ്പോൾ വാങ്ങീതിന്റെ ബാക്കി 150രൂപ കൂടി കൊടുക്കാൻ ഉണ്ടെന്ന് ... ബസ്സ് സ്റ്റോപ്പിൽ നിന്ന് കരയുന്നത് കണ്ടപ്പോൾ ഞാൻ നിർബന്ധിച്ചിട്ടാ മോന്റെ മുമ്പിൽ... കിടന്നുപോയ കെട്ട്യോനെ നോക്കാൻ വേറെ വഴിയില്ലാത്തോണ്ടാ ഞാൻ ഇങ്ങനെ ഒരു പണിക്ക്... ഇതീന്ന് കിട്ടുന്ന കൂലിയാ മോനെ ഞങ്ങടെ കഞ്ഞി.. അല്ലാണ്ട് ഇത് വിറ്റിട്ട് ഇപ്പോൾ മരുന്നിനു പോലും തികയൂല... അതാ ഞാൻ അവളെ അങ്ങനെ നിർബന്ധിച്ചേ... ഇപ്പോൾ അതിന്റെ കൂലിയായി കിട്ടിയ ഇത് കയ്യിലിരുന്നു പൊള്ളുവാ.... "
സങ്കടം കാരണം പറഞ്ഞ വാക്കുകളിൽ പലതും അവരുടെ തൊണ്ടയിൽ കുടുങ്ങി.... അതും പറഞ്ഞവർ തുറന്ന് കാണിച്ച വലതുകൈയ്യിൽ നിന്നും താഴെ വീണ നൂറു രൂപ നോട്ട് കാറ്റിനൊപ്പം ലക്ഷ്യമില്ലാതെ പലതിലും തട്ടി തടവി പറന്നു നടന്നു...
ഞാൻ കാരണം അഴുക്കായ ശരീരവും വസ്ത്രവുമായി ചാരാൻ ഒരു തോളോ, തലയിൽ തടവി ആശ്വസിപ്പിക്കാൻ ഒരു കയ്യോ ഇല്ലാതെ.... ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ മകന് വാങ്ങിയ ഓണക്കോടിയും മാറോടണച്ചു ഇരിക്കുന്ന അവളെ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയാതെ ഞാൻ നോക്കി നിന്നു....
ഇടതുവശത്തു വീട്ടിലേക്കുള്ള വഴിയാണ്, വലതുവശത്തു അവളും......
" എന്റെ വീട്ടിലേക്കാണോ അവളുടെ മനസ്സിലേക്കാണോ ദൂരക്കൂടുതൽ."
💬 Comments
View all comments