Chapter Title : ഓണകൊടി [ബിഗ്ഗ് ബോസ്സ്]
ഇത്ത പല വീടുകളിൽ വീട്ടു ജോലി ചെയ്തു എന്നെ വളർത്തി ഇപ്പോൾ എനിക്ക് ജോലി ഉണ്ട് അത് കൊണ്ട് ഞാൻ ഇത്തയെ ജോലിക്ക് വിടുന്നില്ല ഞങ്ങൾ രണ്ടു പേര് അല്ലെ ഉള്ളു. ഞങ്ങളുടെ ചിലവ് കഴിയാൻ പ്രൈവറ്റ് ആണേലും എന്റെ ശബളം തന്നെ ധാരാളം ആയിരുന്നു...
കാണാൻ തരക്കേടില്ല ത്ത എന്നെ ഇപ്പോഴും പല വിവാഹആലോചന വരാരുണ്ടെങ്കിലും ഇപ്പോൾ ഞാൻ സമ്മതിക്കാറില്ല...
എന്നെ പോറ്റി വളർത്തിയ ഇത്തയെ തനിച്ചു ആക്കി എനിക്ക് ഒരു ജീവിതം വേണ്ട....
ഒരു ഇസ്ലാമിക് ഓർഫാനെജിൽ പഠിച്ചത് കൊണ്ടും നല്ല അച്ചടക്കവും ചിട്ടയും എനിക്ക് സ്വയതമാക്കാൻകഴിഞ്ഞു.
അത് കൊണ്ട് തന്നെ ചുറ്റു പാടിന്റെ ചാപല്യങ്ങളിലോ പ്രണയ കുഴികൾക്കോ ഞാൻ അവസരം കൊടുത്തിട്ടില്ല.
പ്രായം കൂടിക്കൂടി വരുംതോറും സൗഹൃദങ്ങൾ കുറഞ്ഞുവന്നു..
പിന്നെ പിന്നെ സൗഹൃദങ്ങൾ ഇല്ലാതായി...
അതല്ലെങ്കിൽ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങി കൂടി എന്നു പറയാം..
ആകെക്കൂടെ കൂട്ടുകാരി എന്ന് പറയാൻ ബിഎഡിനു പഠിക്കുന്ന സമയത്തുള്ള കൂട്ടുകാരിൽ ഒരാളായ റോഷ്നിയാണ്....
പഠിക്കുന്ന കാലം തൊട്ട് ഇന്നുവരെ അവളുമായുള്ള ആത്മബന്ധം നിലനിർത്തി പോരുന്നു...
ഇതും നിലനിർത്താൻ കാരണം ഞാൻ അല്ലട്ടോ...
അവൾ എന്നെ വിടാതെ പിന്തുടരുന്നത് കൊണ്ടാണ്....
ആരുമില്ലാത്തവൾ എന്ന സഹാനുഭൂതിയോ അതോ എന്നോടുള്ള ഇഷ്ട കൂടുതലോ.....
അറിയില്ല...
വർഷങ്ങൾ ഒരുപാട് ആയെങ്കിലും റോഷ്നിയും ഞാനും ഇപ്പോഴും നല്ല കൂട്ടുകാരണ്....
അവൾ വിവാഹിതയാണ് അവർക്ക് ഒരു മോളും ഉണ്ട്....
പെരുന്നാൾ ക്ക് വിരുന്നുകാർ ഒന്നും വരാൻ ഇല്ലാത്ത ഞങ്ങൾക്ക് വരാനുള്ള ഏക അതിഥികൾ റോഷ്നിയും അവളുടെ ഭർത്താവ് ജയേട്ടനും മോളും ആണ്....
ചേട്ടനെ കുറിച്ച്
💬 Comments
View all comments