Chapter Title : ഓൺലൈൻ ആങ്ങള 8 [ഗില്ലി ബാല]
സിഗ്നൽ കിട്ടിയതോടെ അജ്മൽ പതുക്കെ തന്റെ ഗ്ലാസ് ടീപ്പോയിയിൽ വെച്ചു.
അമ്മു അവന്റെ കൈ കവർന്നു. അവളുടെ ആ വെളുത്ത വിരലുകൾ അവന്റെ കരുത്തുറ്റ കൈകളിൽ കോർത്തു പിടിച്ചപ്പോൾ അജ്മലിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയത് അവന്റെ മുഖഭാവത്തിൽ വ്യക്തമായിരുന്നു.
അമ്മു അജ്മലിന്റെ കൈപിടിച്ച് ഡാൻസ് ഫ്ലോറിലെ തിരക്കിനിടയിലേക്ക് മറഞ്ഞു. പബ്ബിലെ ആ കനത്ത പുകമറയ്ക്കും വർണ്ണവിളക്കുകൾക്കും ഇടയിൽ അവർ എവിടെയാണെന്ന് എനിക്ക് പെട്ടെന്ന് കാണാൻ കഴിയാതായി. ഞാൻ അവരെ നോക്കി പതുക്കെ കഴുത്ത് നീട്ടുന്നത് കണ്ടപ്പോഴാണ് ഹൻസി തന്റെ വൈൻ ഗ്ലാസ്സുമായി വന്ന് എന്റെ അരികിലെ സോഫയിൽ ഇരുന്നത്.
ഹൻസി: "എന്താ മഹേഷേട്ടാ... അമ്മുവിനെ അവൻ തട്ടിക്കൊണ്ടുപോകുമോ എന്ന് പേടിച്ചിട്ടാണോ ഇങ്ങനെ നോക്കുന്നത്?
പേടിക്കണ്ട, അതിനുള്ള ധൈര്യം ഒന്നും എന്റെ കെട്ടിയോനില്ല. അവൻ വെറുമൊരു പാവമാ."
ഹൻസിയുടെ ആ ആത്മവിശ്വാസം കലർന്ന സംസാരം കേട്ട് ഞാൻ ചിരിച്ചുപോയി.
"അമ്മുവിനെ തട്ടിക്കൊണ്ടുപോകാൻ അത്ര എളുപ്പമൊന്നുമല്ല ഹൻസീ, അവൾ ആളെ വേറെയാ. എങ്കിലും ആ പാവം അജ്മൽ അവളുടെ കയ്യിൽ പെട്ട് വിയർക്കുന്നുണ്ടാകുമോ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു."
ഞാൻ ഗ്ലാസ്സിലെ മദ്യം ഒന്ന് സിപ്പ് ചെയ്തുകൊണ്ട് ഹൻസിയെ നോക്കി.
"അല്ല ഹൻസീ, നീയെന്താ ഇങ്ങനെ? ഒരു പബ്ബിൽ വന്നിട്ട് ഡാൻസും കളിക്കില്ല, മര്യാദയ്ക്ക് കള്ളും കുടിക്കില്ല... നിനക്കൊന്ന് വൈബ് ആയിക്കൂടെ? എപ്പോഴും ഇങ്ങനെ സൈഡിൽ ഇരുന്നാൽ മതിയോ?"
ഹൻസി: "ആഗ്രഹം ഇല്ലാതെ അല്ല മഹേഷേട്ടാ... ചെറിയൊരു മടി. നാട്ടിലൊക്കെ ജീവിച്ച ശീലം പെട്ടെന്ന് മാറില്ലല്ലോ. പിന്നെ എനിക്ക് ഈ വലിയ ബഹളങ്ങളോട് അത്ര പൊരുത്തപ്പെടാൻ പറ്റുന്നില്ല."
ഞങ്ങൾ
💬 Comments
View all comments