0%

Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 108

ഒന്നുമറിയാതെ 2

Onnumariyaathe Part 2 | Author : Perillathavan

[ Previous Part ] [ www.kkstories.com ]


ആദ്യത്തെ ഭാഗം ചെറുതായിപ്പോയി എന്ന് എനിക് അറിയാം.വേറെ ഒന്നുകൊണ്ടല്ല എന്റെ ആദ്യത്തെ കഥ ആയോണ്ടും നിങ്ങൾക്ക് ഇഷ്ടമാവുമൊന്നു അറിയാനും ആണ് അങ്ങനെ ചെയ്തേ. വായിക്കുന്ന എല്ലാരും കമന്റ്‌ ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചു ? നിങ്ങളുടെ അഭിപ്രായങ്ങൾ മോശമായാലും നല്ലതായാലും കമന്റ്‌ ചെയുക.... അഭ്യർത്ഥന ആണ്.

അമൽ  : മെയ്‌ ഐ കം ഇൻ മിസ്സ്‌

ശബ്ദം കേട്ടതും മിസ്സ്‌ ഉൾപ്പടെ ക്ലാസ്സിലെ എല്ലാരും ഞങ്ങളെ നോക്കി.

മിസ്സ്‌ : ഓഹ് വന്നല്ലോ രാജാക്കന്മാർ. ഇന്നെന്തുപറ്റി ഇത്രയും നേരത്തെ ഇവിടെ വന്നു മുഖം കാട്ടുവാൻ അല്ലെങ്കിൽ ആദ്യത്തെ 2 പീരിയഡ് ക്ലാസ്സിലേക്ക് കാണാറില്ലല്ലോ.

ഇതാണ് ഞങ്ങളുടെ ക്ലാസ്സ്‌ ഇൻ ചാർജ്. പേര് വീണ.ക്ലാസ്സ്‌ തുടങ്ങിയിട്ട് 3 മാസം ആയിട്ടുള്ളുവെങ്കിലും ഞങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ്. ഞങ്ങളുടെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടുനിൽക്കുന്നതും നമ്മുടെ വീണ മിസ്സ്‌ ആണ്.

ഞാൻ (അമലിന്റെ തോളത്തു കയ്യിട്ടു): എന്നാ വാടാ അമലേ നമ്മുക്ക് 2 പീരിയഡ് കഴിഞ്ഞിട്ട് ക്ലാസ്സിൽ കയറാം. നമ്മൾ വന്നത് മിസ്സിന് ഇഷ്ടമായില്ലെന്നു തോന്നുന്നു.

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഞങ്ങളെ മിസ്സ്‌ വിളിച്ചു.

വീണ മിസ്സ്‌ : ഡാ ഡാ.... എങ്ങോട്ടാ രണ്ടും മരിയാതെക്ക് ക്ലാസ്സിൽ കയറി ഇരുന്നോണം ?

ഞങ്ങൾ രണ്ടും ക്ലാസ്സിൽ കയറി മിസ്സിനെ നോക്കിയൊന്നു ആക്കി ചിരിച്ചിട്ട് ലാസ്റ്റ് ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. മിസ്സും ഞങ്ങളെ നോക്കിയൊന്നു ചിരിച്ചിട്ട് ക്ലാസ്സ്‌ എടുക്കുന്നത് തുടർന്ന്.

ഇതാണ് ഞങ്ങൾ പഠിക്കുന്ന സ്കൂൾ. ഇവിടെ കോമേഴ്‌സ് ഉം സയൻസ് ഉം മാത്രം ഉള്ളു. കൊറച്ചു അപ്പുറത്തെ ബിൽഡിങ്ങിൽ 1 തൊട്ട് 10 വരെ ഇണ്ട്. കോമേഴ്‌സ് ക്ലാസ്സ്‌ ന്നു പറഞ്ഞാൽ തന്നെ ഭയങ്കര ബോർ ആണ്. അതുംപോരാഞ്ഞിട്ട് ക്ലാസ്സിൽ ഉള്ള ഒട്ടുമിക്ക പിള്ളേരും എള്ളോളന്തരി ടീംസ് ആണ്. അതുകൊണ്ട് തന്നെ ഞാനും അമലും മാത്രം ആണ് അത്യാവിശം ക്ലാസ്സിൽ കൂട്ട് ബാക്കിഎല്ലാരും ആയും ആവശ്യത്തിനേ സംസാരിക്കു.

💬 Comments

View all comments