Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]
എടുക്കുന്നത് തുടർന്ന്.
ഇതാണ് ഞങ്ങൾ പഠിക്കുന്ന സ്കൂൾ. ഇവിടെ കോമേഴ്‌സ് ഉം സയൻസ് ഉം മാത്രം ഉള്ളു. കൊറച്ചു അപ്പുറത്തെ ബിൽഡിങ്ങിൽ 1 തൊട്ട് 10 വരെ ഇണ്ട്. കോമേഴ്‌സ് ക്ലാസ്സ് ന്നു പറഞ്ഞാൽ തന്നെ ഭയങ്കര ബോർ ആണ്. അതുംപോരാഞ്ഞിട്ട് ക്ലാസ്സിൽ ഉള്ള ഒട്ടുമിക്ക പിള്ളേരും എള്ളോളന്തരി ടീംസ് ആണ്. അതുകൊണ്ട് തന്നെ ഞാനും അമലും മാത്രം ആണ് അത്യാവിശം ക്ലാസ്സിൽ കൂട്ട് ബാക്കിഎല്ലാരും ആയും ആവശ്യത്തിനേ സംസാരിക്കു.
ഇന്റർവെൽ ആയി കഴിഞ്ഞാൽ ഞങ്ങൾ രണ്ടും ഒന്നില്ലേൽ പുറത്തെ ബേക്കറി ൽ എന്തേലും തട്ടാൻ പോവും ഇല്ലേൽ നേരെ സയൻസ് ബാച്ച് ലേക്ക് പോകും. ഇവിടെ ഞങ്ങളുടെ സ്കൂളിൽ സയൻസ് ബാച്ചിലാണ് അത്യാവിശം സ്റ്റാൻഡേർഡ് ഉള്ള പിള്ളേർ ഉള്ളത്. അവരുടെ ക്ലാസ്സിൽ കൂടുതലും പെൺപിള്ളേർ ആണ്. ആകെ 5 ആൺപിള്ളേർ ഉള്ളു അതിൽ രണ്ടെണ്ണം അമുൽ ബേബിസ് ആണ്.
ഇന്റർവെൽ ന്റെ ബെൽ മുഴങ്ങിയതും ഞങ്ങൾ രണ്ടും എഴുനേറ്റു പുറത്തേക്കു നടന്നു.
വീണ മിസ്സ് : എടാ രണ്ടും ഒന്ന് നിന്നെ. ഞാനും വരുന്നു
ഞാൻ : അതിന് ഞങ്ങൾ സ്റ്റാഫ് റൂം ലേക്കല്ലല്ലോ?
വീണ മിസ്സ് : അതെനിക്കറിയാം നിങ്ങൾ രണ്ടും സയൻസ് ലക്കല്ലേ? പോകുന്ന വഴി അല്ലെ സ്റ്റാഫ് റൂം
അമൽ : അതിനു മിസ്സ്‌നോട് ആരാ പറഞ്ഞെ ഞങ്ങൾ സയൻസ് ലേക്കാണെന്ന്?
വീണ മിസ്സ് : അത് ഇവിടെ സ്കൂൾ മൊത്തം അറിയുന്ന കാര്യം അല്ലെ.. ആരേലും പറയണോ. ഇന്റർവെൽ ആയാൽ അമലും സച്ചിനും പോണത് നേരെ സയൻസ്.... ല്ലേ?
അമൽ
💬 Comments
View all comments