0%

Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 130

നിങ്ങളുടെ.

അത് പറഞ്ഞപ്പോ തന്നെ എനിക് രാവിലെ നടന്നതൊക്കെ ഓർമ വന്നു. ഞാൻ പിന്നേം ഡെസ്പ് ആയി. എന്റെ മുഖം മാറിയത് അവർ ശ്രേദ്ധിച്ചു.

ലെച്ചു : എന്താടാ ചേട്ടാ? എന്തുപറ്റി?

ഞാൻ പിന്നെ ഇതുവരെ നടന്നതൊക്കെ പറഞ്ഞു..

കീർത്തി : ഇത്രയേ ഉള്ളോ? നിന്നെ അവൾ ഇന്നലെ അല്ലെ കണ്ടേ അപ്പൊ ഇന്ന് നീ സംസാരിക്കാൻ ചെന്നപ്പോ കോഴിയാണെന്നു കരുതിക്കാണും

ഞാൻ : ?

കീർത്തി : നീ ദേഷ്യപ്പെട്ടു നോക്കിട്ടു കാര്യമൊന്നും ഇല്ല. ഞാൻ ആണേലും അങ്ങനെയാ കരുതു. പിന്നെ ജാട. അത് കാണാൻ കൊള്ളുന്ന പെൺപിള്ളേർ പുറത്ത് അങ്ങനെ ആണ്. അതുകൊണ്ട് നീ പേടിക്കണ്ട.

ഞാൻ : ഹ്മ്മ് ഞാൻ എന്തായാലും ഇന്ന് ഇൻസ്റ്റയിൽ മെസ്സേജ് ചെയ്തു നോക്കാം എന്ന് വിചാരിക്കുവായിരുന്നു.

കീർത്തി : നീ ചെയ്തു നോക്കിക്കോ. ഞാനും ഇവളും ഫുൾ സപ്പോർട്ട് ?

ഞാൻ അവർ പകർന്നു തന്ന ധൈര്യത്തിൽ അപ്പൊ തന്നെ ഒരു ഹയ്യ് അയച്ചു. എന്നിട്ട് വെപ്രാളംപ്പെട്ടു ഫോൺ ഓഫ്‌ ചെയ്ത് മാറ്റി വെച്ച്.

ഞാൻ കാണിക്കുന്നതൊക്കെ കണ്ടു രണ്ടും ചിരി അടക്കാൻ പാടുപെടുന്നുണ്ട്. നമുക്കല്ലേ ഇതിന്റെ ബുദ്ധിമുട്ട് അറിയൂ ?.

ലെച്ചു : അല്ല കീർത്തി ചേച്ചി…മിക്കവാറും ചേട്ടൻ ഈ അടുത്ത് സെറ്റ് ആവാനുള്ള എല്ലാ വഴിയും ഉണ്ട്.

കീർത്തി : അതുകൊണ്ട് ?

ലെച്ചു : അല്ല ചേച്ചി ഇപ്പോഴും ഇങ്ങനെ തന്നെ നടക്കാൻ ആണോ പ്ലാൻ ?

കീർത്തി : അതിനാരു പറഞ്ഞു ഞാൻ സിംഗിൾ ആണെന്ന് ??

അതുകേട്ടു ഞങ്ങൾ രണ്ടും ഒരേപോലെ ഞെട്ടി.

ഞാൻ : ഏ?

ലെച്ചു : ആരാ ചേച്ചി ആൾ…കൊറേ കാലം ആയോ തുടങ്ങിയിട്ട് ?

കീർത്തി : കൊറേ കാലം ആയോ ചോദിച്ചാൽ? ഞാൻ +1 നിൽകുമ്പോൾ തുടങ്ങിയത…

ഞാൻ : ഓ അങ്ങനെയൊക്കെ ആയി ഇപ്പൊ….. ഞങ്ങളോട് ഒന്നും ഒരു വാക്ക് പറയില്ലല്ലോ ല്ലേ?

കീർത്തി : എടാ ഇത് അതുകൊണ്ട് അല്ല. അവൻ പറഞ്ഞു ഇത് സീക്രെട് ആയിട്ടു കൊണ്ടുപോവാം ടൈം ആവുമ്പോ

💬 Comments

View all comments