Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
എല്ലാരേം അറിയിച്ചാൽ മതിയെന്ന്.
ഞാൻ : അല്ല അതുപോട്ടെ ഇത് എങ്ങനാ സംഭവം കഥ പറ….
കീർത്തി : അങ്ങനെ വല്യ കഥ ഒന്നും ഇല്ല. ഞാൻ പറഞ്ഞല്ലോ +1 ൽ ചേർന്ന ടൈംൽ എപ്പോഴും പുറകെ നടക്കും. ഞാൻ അപ്പോഴൊന്നും മൈൻഡ് ആക്കിയില്ല പിന്നെ ഒരു ദിവസം വന്നു ഇഷ്ടമാണെന്നും ഞാൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോൾ ?
ലെച്ചു : അയ്യേ ഇത്ര ക്ലിഷേ….
കീർത്തി : പോടീ അവിടുന്ന് എനിക് അപ്പോൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും എനിക് ഇപ്പൊ അവനെ ഭയങ്കര ഇഷ്ടമാണ് ♥️ എന്റെ ജീവനാണ് അവൻ.
(അവളുടെ വാക്കിൽ നിന്നും തന്നെ എനിക് മനസിലായി അവൾ അവനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു)
ഞാൻ : നടക്കട്ടെ നടക്കട്ടെ. ഒരു ദിവസം പുള്ളിക്കാരനെ എനിക് പരിചയ പെടുത്തി തരണം കേട്ടോ. അല്ല പുള്ളി +2 അനോഹ?
കീർത്തി : അല്ല ഡിഗ്രി 1 ഇയർ ആണിപ്പോൾ.
ഞാൻ : എന്തായാലും അടിപൊളി ആവട്ടെ ?
ഞങ്ങൾ പിന്നെ കുറച്ചുനേരം അതും ഇതും ഒക്കെ പറഞ്ഞു ഇരുന്നു. സത്യം പറഞ്ഞാൽ അതിന്റെ ഇടക്ക് വേറെ ഒന്നിനെയും കുറിച്ച് ചിന്തിച്ചില്ല എന്നതാണ് കാര്യം. രാത്രി ആയപ്പോ ഫുഡ് കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോഴാണ് ഞങ്ങൾ ആ മുറിയിൽ നിന്നും ഇറങ്ങിയത് തന്നെ.ഇന്ന് എല്ലാരും ഇവിടെ കൂടാൻ ആണ് പ്ലാൻ.
ഫുഡ് കഴിച്ചു കഴിഞ്ഞു കീർത്തി ലെച്ചുന്റെ റൂം ലേക്ക് പോയി കിടന്നുറങ്ങാൻ. ഞാൻ പിന്നെ ഫോൺ എടുത്തു റൂം ൽ പോയി വല്ല ഗെയിം കളിക്കാം എന്ന് തീരുമാനിച്ചപ്പോഴാണ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത് നോക്കുമ്പോ റീനു…..
റീനു : ഹയ്യ്
ഓൺലൈനിൽ തന്നെ ഉള്ളതുകൊണ്ട് എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ : എന്നെ മനസ്സിലായോ?
റീനു : സച്ചിൻ അല്ലെ? കോമേഴ്‌സ് ലെ?
അപ്പൊ തന്നെ റിപ്ലയും കിട്ടി കൊണ്ടിരുന്നു.
ഞാൻ : അതെ മനസിലായല്ലോ അത് മതി ?
റീനു : മനസിലാവാതിരിക്കാൻ എനിക്ക് അൽസിമേഴ്‌സ് ഒന്നും ഇല്ല?
💬 Comments
View all comments