Chapter Title : ഒന്നുമറിയാതെ 3 [പേരില്ലാത്തവൻ]
ഒരു കുറുമ്പി ആണെന്ന് തോന്നുന്നു മെസ്സേജ് ഒക്കെ വയ്ക്കുമ്പോ.
പിന്നെ എപ്പോഴോ ആ മാൻപെട കണ്ണുകളെ പറ്റി ആലോചിച്ചു ഉറങ്ങി പോയി.
രാവിലെ തന്നെ കീർത്തി മുഖത്തുകൂടെ വെള്ളം കമത്തിയപ്പോൾ ആണ് എഴുന്നേൽക്കുന്നത്. സമയം 9 ആയിട്ടുണ്ട്.
ഞാൻ : നിനക്ക് എന്താടി പോത്തേ രാവിലെ ?
കീർത്തി : ചൂടാവല്ലേട ചെറുക്കാ. നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ?
അപ്പോഴാണ് ആ കാര്യം ഓർത്തതുതന്നെ പിന്നെ പെട്ടെന്നു എഴുന്നേറ്റു ഫ്രഷ് ആയി. റൂമിൽ നിന്നും ഇറങ്ങിയപ്പോ പിന്നേം ആ കുരിശിന്റെ മുന്നിലേക്ക് ?
കീർത്തി : ഇത് അസ്ഥിക്കു പിടിച്ച അവസ്ഥയിൽ ആണല്ലോ മോനെ ?
ഞാൻ : ആണെങ്കിൽ?
കീർത്തി : ആണെങ്കിൽ എനിക് ഒന്നും ഇല്ല. പിന്നെ നിനക്ക് അഭി ഏട്ടനെ കാണണം എന്ന് പറഞ്ഞില്ലേ? ഞാൻ ഇന്നലെ ചേട്ടനോട് പറഞ്ഞായിരുന്നു നമ്മുക്ക് ഞായറാഴ്ച പോയി കാണാം ?
ഞാൻ : അഭി ഏട്ടനോ? ഏത് അഭി?
കീർത്തി : അയ്യോ ഡാ മണ്ടാ എന്റെ കാമുകൻ ഇന്നലെ ഞാൻ പറഞ്ഞില്ലേ ?
ഞാൻ : ഓ ഓ ഓഹ്. അവൻ. നീ അവന്റെ പേര് പറഞ്ഞില്ലാലോ അതോണ്ടാ മനസിലാവാതിരുന്നത്.
കീർത്തി : അത് ഞാൻ മറന്നതായിരിക്കും ?
ഞാൻ : ഹ്മ്മ് എന്തായാലും ഞാൻ ഇപ്പൊ ക്ലാസ്സിൽ പോവട്ടെ. ഞായറാഴ്ച അല്ലെ നമ്മുക്ക് പോവാം. ?
കീർത്തി : എടാ അമ്മായി ഫുഡ് എടുത്തു വെച്ചിട്ടുണ്ട്. അവർ എല്ലാരും അമ്പലത്തിൽ പോയേക്കുവാ. നിന്നെ കഴിച്ചിട്ട് വിട്ടാൽ മതിയെന്നാണ് ഉത്തരവ്
ഞാൻ : ഓഹ് ആയിക്കോട്ടെ. അല്ല നിനക്ക് ക്ലാസ്സ് ഇല്ലേ?
കീർത്തി : ഇന്നും കൂടെ ഇവിടെ ഉള്ള സ്ഥിതിക്ക് അമ്മ പോവണ്ട പറഞ്ഞു.
ഞാൻ : എന്നാ ശെരി വാതിലടച്ചു ഇരുന്നോ. ഞാൻ ഇറങ്ങുവാ
കീർത്തി : ഓക്കേ ബൈ…
അവിടുന്ന് പിന്നെ നേരെ അമലിന്റെ വീട്ടിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് അവനു പനിയാണെന്ന് അറിയുന്നത്. ഇനി ഇപ്പൊ എന്ത് ചെയ്യും?
ക്ലാസ്സിൽ പോവുകയും വേണം എന്നാൽ ഇവൻ ഇല്ലാതെ ബോർ അടിക്കുകയും
💬 Comments
View all comments