Chapter Title : ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]
കല്യാണംമുടക്കുന്നതും താൻ തന്റെ റിലേഷൻഷിപ്പ് നേരിട്ടു വീട്ടിൽപ്പറയുന്നതും തമ്മിൽ എന്താണു വ്യത്യാസം..?? താനൊന്നാലോചിച്ചു നോക്ക്..!!”””_ കണ്ണിൽത്തന്നെ നോക്കിയാണ് അവളത്രയുംപറഞ്ഞത്.. അവളുടെയാ നോട്ടം പലപ്പോഴുമെന്റെ ശ്രവണശക്തിയ്ക്കുമേലെ മറ തീർക്കുന്നുണ്ടായിരുന്നു..
“”…കഴിയ്ക്കാനെന്തേലും പറയട്ടേടോ..?? രാവിലേ അവിടെന്നിറങ്ങിയിട്ടുണ്ടാവില്ലേ..??”””_ അതിനിടയ്ക്കവൾ ചോദിച്ചതിന്,
“”…അതുസാരമില്ല.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ.. അവൾക്കെന്തേലും വേണോന്ന് ചോദിയ്ക്കണം..!!”””_ അപ്പുറത്തായി മാറി മറ്റൊരു ടേബിളിലിരുന്ന ജൂണയെ ചൂണ്ടി ഞാൻപറഞ്ഞതും അവളപ്പോൾത്തന്നെ വിഷ്ണുവിനെ വിളിച്ച് ജൂണയ്ക്കടുത്തേയ്ക്കു വിട്ടു..
അവനവളോട് ഓർഡർ ചോദിയ്ക്കുന്നത് കണ്ടശേഷം ഞാൻ ഋതുവിനു നേരെ തിരിഞ്ഞു;
“”...അങ്ങനെയാണെങ്കിൽ തനിയ്ക്കിത് ഇന്നലെയങ്ങു പറഞ്ഞാൽ പോരായിരുന്നോ..?? എന്നാപ്പിന്നെ എനിയ്ക്കു തന്നെയിഷ്ടമായിയെന്ന് ഞാൻ വീട്ടിൽ പറയില്ലായിരുന്നല്ലോ.. ഇതിപ്പോ ഞാൻ വീട്ടിലങ്ങനെ പറയുകേംചെയ്തു, തനിയ്ക്കാണെങ്കിലിത് ബ്ലോക്കാക്കാനും പറ്റിയില്ല.. ആകെക്കൂടി പെട്ടതു ഞാനാ..!!”””_ ആലോചിയ്ക്കുന്തോറും എനിയ്ക്കു സഹിയ്ക്കാനേ പറ്റുന്നുണ്ടായിരുന്നില്ല.. കാൽച്ചുവട്ടിൽനിന്നും മണ്ണൊലിച്ചു പോകുന്നതുപോലൊരു തോന്നൽ.. നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വെറും പാഴ്ക്കിനാവുകൾ മാത്രമായി ഒടുങ്ങുവാണോ..??
“”…എന്നാൽ ഞാനൊന്നു ചോദിയ്ക്കട്ടേ, താനിന്നലെ വന്നിട്ട് തന്റെ കാര്യം മാത്രമല്ലേ പറഞ്ഞുള്ളൂ.. എപ്പോഴേലും എന്റഭിപ്രായമോ ഇഷ്ടമോ താൻ ചോദിച്ചായിരുന്നോ..?? അപ്പോഴത്തെ എന്റവസ്ഥ എന്തായിരുന്നൂന്ന് താനാലോചിച്ചിരുന്നോ..??”””_ കോഫിക്കപ്പിനു പുറത്തുകൂടി തടവിക്കൊണ്ട് ദയനീയഭാവത്തിലൊന്നു ചിരിച്ചശേഷം അവൾതുടർന്നു;
“”…ഉള്ളതു പറയാലോ, എന്താണെന്നൊന്നും എനിയ്ക്കറിയില്ല; തൻറെ ഫോട്ടോ കണ്ടപ്പോഴേ എനിയ്ക്കുതന്നെ ഇഷ്ടമായതാ.. ഞാനാ ഫോട്ടോയുംപിടിച്ച് ഇവിടെയൊക്കെ ചാടിത്തുള്ളി നടക്കുവേം ചെയ്തതാ.. അതാണെങ്കിൽ വീട്ടുകാർക്കൊക്കെ അറിയുകേം ചെയ്യാം..
അങ്ങനെയുള്ളപ്പോൾ പെട്ടെന്നൊരു നിമിഷം ചെന്നിട്ട് എനിയ്ക്കുതന്നെ ഇഷ്ടമായില്ലെന്ന് വീട്ടുകാരോടു പറഞ്ഞാൽ അവരെന്തുകരുതും..?? അവരത് അംഗീകരിയ്ക്കുമെന്ന് തോന്നുന്നുണ്ടോ..?? തനിയ്ക്കതു പ്രശ്നമുണ്ടാകത്തില്ല, പക്ഷെ അതെന്റെ ക്യാരക്ടറിനെ ബാധിയ്ക്കും.. അതുകൊണ്ടാ ഞാൻപറഞ്ഞത് തന്നെയിഷ്ടമല്ലാന്നു പറയാൻ എനിയ്ക്കു പറ്റില്ലാന്ന്..!!”””_ സ്വന്തമഭിപ്രായമവൾ മുഖത്തുനോക്കിത്തന്നെ പറഞ്ഞപ്പോൾ എന്റെ നാവിടറി..
💬 Comments
View all comments